Latest NewsIndia

ബി.ജെ.പിയ്ക്ക് എത്ര സീറ്റ് കിട്ടും? സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രവചനം ഇങ്ങനെ

ന്യൂഡല്‍ഹി•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയുടെ സാധ്യതകളില്‍ വലിയ അവകാശവാദവുമായി ബി.ജെ.പി രാജ്യസഭാ എം.പി ഡോ. സുബ്രഹ്മണ്യന്‍ സ്വാമി. തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ ഏഴ് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വാമിയുടെ പ്രതികരണം.

2014 ല്‍ 543 ല്‍ 300 സീറ്റുകള്‍ നേടിയ അസാധാരണ പ്രകടനത്തെക്കാള്‍ മികച്ച പ്രകടനം ഇത്തവണ നടത്തുമെന്നാണ് സ്വാമി അഭിപ്രായപ്പെടുന്നത്. ഇത്തവണ ബി.ജെ.പി 300 മുതല്‍ 350 സീറ്റുകള്‍ വരെ നേടുമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ അവകാശവാദം. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ഹിന്ദുത്വ ചിന്താഗതിക്കാരായ കാര്യകര്‍ത്താക്കള്‍ അവരുടെ ആവലാതികള്‍ മാറ്റിവച്ച് അര്‍ജുനനെപ്പോലെയും പക്ഷിയുടെ ദൃഷ്ടിമണ്ഡലം പോലെയും ബി.ജെ.പിയ്ക്ക് ഭൂരിപക്ഷം നേടുക എന്ന ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നും സ്വാമി ഓര്‍മ്മിപ്പിക്കുന്നു.

അതേസമയം, കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പബ്ലിക് ടി.വി-സി.വോട്ടര്‍ സര്‍വേ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തിന് 264 സീറ്റുകളാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയ്ക്ക് 141 സീറ്റുകളും മറ്റുളവര്‍ക്ക് 138 സീറ്റുകളും സര്‍വേ പ്രവചിക്കുന്നു. എന്‍.ഡി.എയ്ക്ക് 41.1% വോട്ട് വിഹിതമാണ് സര്‍വേ പ്രവചിക്കുന്നത്. യു.പി.എയ്ക്ക് 30.9% വോട്ടുകളും മറ്റുകക്ഷികള്‍ക്ക് 28% വോട്ടുകളും ലഭിക്കുമെന്ന് സര്‍വേ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button