ബിഹാര്‍: മോഷണം തെളിയിക്കാനായി കസ്റ്റഡിയിലെടുത്ത യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസുകാര്‍ ഒളിവില്‍. ബീഹാറിലാണ് സംഭവം. മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത രണ്ട് മുസ്ലിം യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ട് പോലീസുകാരാണ് ഒളിവില്‍ പോയിരിക്കുന്നത്.. രാംദിഹ നിവാസികളായ മുഹമ്മദ് തസ്ലീം(35), മുഹമ്മദ് ഗുഫ്റാന്‍ (30) എന്നിവരാണ് കൊല്ലപ്പെട്ടത്.
ബീഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ചക്കിയ പോലീസ് സ്റ്റേഷനിലാണ് കസ്റ്റഡി കൊലപാതകം നടന്നത്. സ്റ്റേഷനിലെ മോഷണ, കൊലപാതക കേസില്‍ പ്രതി ചേര്‍ത്ത യുവാക്കളെ കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് രാത്രിയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
അതിക്രൂര പീഡനത്തിലും മര്‍ദ്ദനത്തിലും അവശരായ ഇരുവരും 20 മണിക്കൂറിന് ശേഷം കൊല്ലപ്പെട്ടു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനുമെതിരെ ഗുരുതരമായ പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. കുറ്റാരോപിതരായ എട്ട് പോലീസ്‌കാര്‍ ഒളിവില്‍ പോയതും വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Post Your Comments