ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ റാഫിളില്‍ 1 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 6.97 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി 20 കാരനായ വിദ്യാര്‍ത്ഥിനി.
അമ്മാനില്‍ പഠിക്കുന്ന ജോര്‍ദാനിയന്‍ വിദ്യാര്‍ത്ഥിനിയായ ടാല ഡബ്ല്യൂവാണ് ഇത്തവണത്തെ ദുബായ് റാഫിള്‍ വിജയ്. പിതാവിനൊപ്പം ദുബായില്‍ നിന്ന് അമ്മാനിലേക്ക് മടങ്ങവേയാണ് സമ്മാനാര്‍ഹമായ 295 ാം സീരീസിലെ 4619 നമ്പര്‍ ടിക്കറ്റ് 20 കാരി എടുത്തത്.
‘ഈ ചെറുപ്പത്തിൽ തന്നെ എനിക്ക് ഇത്രയും വലിയ വിജയം നേടാനാകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഈ ആശ്ചര്യകരമായ വാർത്തക്ക് ദുബായ് ഡ്യൂട്ടി ഫീയ്ക്ക് നന്ദി’.- വിദ്യാര്‍ത്ഥിനി പറഞ്ഞു.
1999 ല്‍ അവതരിപ്പിച്ച ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ വിജയിക്കുന്ന പത്താമത്തെ ജോര്‍ദാനിയനാണ് ടാല.
ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ രണ്ട് പേര്‍ ആഡംബര വാഹനങ്ങളും വിജയിച്ചു.
ബഹ്‌റൈനില്‍ നിന്നുള്ള 30 കാരനായ കെനിയന്‍ പൗരന്‍ ഓഡി ആര്‍8 ആര്‍.ഡബ്ല്യൂ.എസ് വി10 കൂപ്പെ (ഫ്ലോറെറ്റ് സില്‍വര്‍ മെറ്റാലിക്) സ്വന്തമാക്കി. 11 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരനായ ഷാഹുല്‍ ഹമീദ് ഒരു ഇന്ത്യന്‍ സ്കൌട്ട് ബോബ്ബര്‍ ബൈക്ക് സ്വന്തമാക്കി.
Post Your Comments