ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന് അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ നിലപാട് മാറ്റി കെ സുധാകരന്‍. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്ന് സുധാകരന്‍ വ്യക്തമാക്കി. ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ ഒഴിവാക്കണമെന്നാണ് പറഞ്ഞതെന്നും അത് മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ മത്സര രംഗത്ത് നിന്ന് മാറുന്നു എന്ന് തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും കെ സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. അതേസമയം ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്നാണ് പി.സി ചാക്കോയുടേയും നിലപാട്.
മുതില്‍ന്ന നേതാക്കളെല്ലാം മത്സര രംഗത്തു നിന്നും ഒഴിഞ്ഞതോടെയാണ് കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ് ഹൈക്കമാന്റ് രംഗത്തെത്തിയയത്. ഇതോടെ കെ സുധാകരന്‍ അടക്കുമുള്ള മുതിര്‍ന്ന നേതാക്കള്‍ നിലപാട് മാറ്റുകയായിരുന്നു. അതേസമയം മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണം എന്നുതന്നെയാണ് ഡല്‍ഹിയിലെ സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ഉയര്‍ന്നുവന്ന പൊതു അഭിപ്രായം. അതേസമയം മത്സരിക്കാനില്ലെന്ന് ആവര്‍ത്തിക്കുകയാണ് വി.എം സുധീരന്‍.
എല്ലാവരും മാറി നില്‍ക്കുന്നെങ്കില്‍ പിന്നെ എന്തിന് ഉമ്മന്‍ചാണ്ടി മാത്രം മത്സരിക്കണമെന്ന ചോദ്യം എ ഗ്രൂപ്പില്‍ ശക്തമാണ്. ഇതിന് മറുപടി എന്ന നിലയിലാണ് അവസാന ആയുധമെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയെയും ഇറക്കുമെന്ന കെ സുധാകരന്റെ പ്രതികരണം. അതേസമയം വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ചര്‍ച്ചകള്‍ പൂര്‍ത്തിയായി കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിടാനാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.
Post Your Comments