തിരുവനന്തപുരം: ഖുര്‍ ആന്‍ കയ്യില്‍ പിടിച്ചിരിക്കുന്ന കെടി ജലീലിന്‍റെ ഫോസ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം. എഴുതിയ കാര്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഫോട്ടോയുടെ പ്രസക്തി എന്താണെന്നായിരുന്നു ബൽറാമിന്റെ വിമർശനം. ഇതേസമയം തന്നെ ഒരു ലീഗ് നേതാവാണ് തെരഞ്ഞെടുപ്പ് വേളയില്‍ മതഗ്രന്ഥവും പിടിച്ചുള്ള ഫോട്ടോ ഉപയോഗിച്ചിരുന്നതെങ്കില്‍ എന്തൊക്കെയാകുമായിരുന്നു പുകിലെന്നും ബൽറാം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സിപിഎം സർക്കാരിലെ മന്ത്രിയായ കെ.ടി ജലീലിന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റാണിത്. പോസ്റ്റിലെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അവിടെ നിൽക്കട്ടെ, അതിൽപ്പറയുന്നതിനോട് യാതൊരു ബന്ധവുമില്ലാത്ത ഈ ഖുറാൻ കയ്യിൽ പിടിച്ചിരിക്കുന്ന ഫോട്ടോയുടെ പ്രസക്തി എന്താണ്? നേരെത്തിരിച്ച് ഒരു ലീഗ് നേതാവാണ് തെരഞ്ഞെടുപ്പ് വേളയിൽ മതഗ്രന്ഥവും പിടിച്ചുള്ള ഇങ്ങനെയൊരു ഫോട്ടോ ഉപയോഗിച്ചിരുന്നതെങ്കിൽ എന്തൊക്കെയാകുമായിരുന്നു പുകില്?
Post Your Comments