Latest NewsInternational

കടലിനടിയില്‍ 45,000 കിലോ സ്വര്‍ണവുമായി കപ്പല്‍ : നിധി വേട്ടയ്ക്ക് ഇറങ്ങുന്നവരെ കാത്തിരിക്കുന്നത് മരണകെണി

കടലിനടിയില്‍ 45,000 കിലോ സ്വര്‍ണവുമായി കപ്പല്‍ . നിധി വേട്ടയ്ക്ക് ഇറങ്ങുന്നവരെ കാത്തിരിക്കുന്നതാകട്ടെ മരണകെണിയും. ഇംഗ്ലണ്ടിലെ ലാന്‍ഡ്‌സ് എന്‍ഡ് തീരത്തു നിന്ന് 20 മൈല്‍ മാറിയുള്ള ആഴക്കടലിലാണ് കോടികളുടെ സ്വര്‍ണമുള്ള കപ്പലുള്ളത്. നിധിയുണ്ടെന്നത് ഏറെക്കുറെ സത്യമാണ്. അതിന്റെ മൂല്യമാകട്ടെ ഏകദേശം 10,000 കോടി രൂപ വരും! എന്നാല്‍ ഇതെടുക്കാന്‍ ആഴക്കടലിലേക്കിറങ്ങരുതെന്നാണു വിദഗ്ധരുടെ നിര്‍ദേശം. ഏകദേശം 300 അടി ആഴത്തില്‍ അത്രയേറെ ചതിക്കുഴികളും കടല്‍ തന്നെ ഒരുക്കിയ കെണികളുമാണു കാത്തിരിക്കുന്നത്.

പതിനേഴാം നൂറ്റാണ്ടില്‍ മുങ്ങിപ്പോയ മെര്‍ച്ചന്റ് റോയല്‍ എന്ന ചരക്കുകപ്പലിലാണ് സ്വര്‍ണവേട്ടക്കാരെ മോഹിപ്പിക്കുന്ന ഈ നിധി ഒളിച്ചിരിക്കുന്നത്. 1641ലാണ് കപ്പല്‍ മുങ്ങുന്നത്. പിന്നീട് ഇതിനെപ്പറ്റി കാര്യമായ വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അടുത്തിടെ കപ്പലിന്റെ നങ്കൂരങ്ങളിലൊന്നു മീന്‍പിടിത്തക്കാരുടെ വലയില്‍ കുടുങ്ങിയെന്നാണു പുതിയ വാര്‍ത്ത. നിധിവേട്ടക്കാര്‍ക്ക് കൂടുതല്‍ ആവേശം പകരുന്നതാണ് ഈ കണ്ടെത്തല്‍. സ്പാനിഷ് കപ്പലായ മര്‍ച്ചന്റ് റോയലില്‍ ഏകദേശം 45,000 കിലോ സ്വര്‍ണക്കട്ടികളുണ്ടായിരുന്നുവെന്നതു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം വിലയേറിയ 400 മെക്‌സിക്കല്‍ സില്‍വര്‍ ബാറുകളും പീസ് ഓഫ് എയ്റ്റ് എന്നറിയപ്പെടുന്ന അരലക്ഷം സ്പാനിഷ് ഡോളര്‍ നാണയങ്ങളും! ഇതോടൊപ്പം മുങ്ങിയ മറ്റു നാണയങ്ങളും കാലപ്പഴക്കം നോക്കുമ്പോള്‍ വിലമതിക്കാനാകാത്തതാണ്.

എന്നാല്‍ യുകെ തീരത്തു നിന്നു മാറി ഏറ്റവുമധികം അപകടം പതിയിരിക്കുന്ന മേഖലയിലാണു കപ്പല്‍ തകര്‍ന്നിരിക്കുന്നതെന്ന് പുരാവസ്തു ഗവേഷകരും പറയുന്നു. സാധാരണ ഡൈവര്‍മാര്‍ ഇവിടേക്കു പോയാല്‍ ജീവനോടെ മടങ്ങി വരാനാകില്ല. അതിനാല്‍ത്തന്നെ പ്രത്യേകതരം ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം പര്യവേഷണം നടത്താനും നിര്‍ദേശിച്ചിരിക്കുകയാണു വിദഗ്ധര്‍. പതിനേഴാം നൂറ്റാണ്ടില്‍ യുകെ തീരത്തു മുങ്ങിയ മറ്റൊരു കപ്പലില്‍ നിന്നു ചരിത്രമൂല്യമുള്ള വന്‍ നിധി കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. ബ്രിട്ടന്റെ ഏറ്റവും ‘വിലപിടിച്ച’ ചരക്കുകപ്പലെന്നു േപരെടുത്ത ‘പ്രസിഡന്റ്’ ആണ് 1684 ഫെബ്രുവരിയില്‍ മുങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള വജ്രങ്ങളും രത്‌നക്കല്ലുകളുമായി വരുമ്പോള്‍ കപ്പല്‍ കൊടുങ്കാറ്റില്‍പ്പെടുകയായിരുന്നു. തീരത്തു നിന്ന് ഏതാനും കിലോമീറ്റര്‍ മാറി കപ്പലിന്റെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടെത്തിയത് 1988ലായിരുന്നു. തൊട്ടടുത്ത വര്‍ഷവും പരിശോധന തുടര്‍ന്നപ്പോള്‍ 24 പീരങ്കികളും രണ്ടു നങ്കൂരവും കണ്ടെത്തി. ഇന്ന് ഏകദേശം 68.25 കോടി രൂപ വില വരുന്ന ചരക്കുകളായിരുന്നു അന്നു മുങ്ങുമ്പോള്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button