ശബരിമല: ഉത്സവത്തിനും മീനമാസപൂജകള്‍ക്കുമായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് നട തുറക്കുക . അതേസമയം ഉത്സവ കൊടിയേറ്റത്തിനു മുമ്പായി വെകിട്ട് ആറിന് ശുദ്ധി ക്രിയകള്‍ ആരംഭിക്കും. നാളെ രാവിലെ 7.30നാണ് കൊടിയേറ്റം.അതേസമയം ശ്രീകോവിലിന്റെ സ്വര്‍ണം പൊതിഞ്ഞ പുതിയ വാതില്‍ സമര്‍പ്പണവും ഇന്നു നടക്കും. രാത്രിയില്‍ പഴയവാതില്‍ മാറ്റി പുതിയത് സ്ഥാപിക്കും.
കൊടിയേറ്റിനെ തുടര്‍ന്ന് ബിംബ ശുദ്ധി ക്രിയകളും നടക്കും.10-ാം ഉല്‍സവ ദിനമായ 21ന് ആറാട്ടെഴുന്നെള്ളിപ്പും പമ്പയിലെ ആറാട്ടുംപൂജയും നടക്കും. തുടര്‍ന്ന് ശബരിമല സന്നിധാനത്തേക്ക് ആറാട്ട് എഴുന്നെള്ളിപ്പ് തിരികെ പോകും.
Post Your Comments