സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന് ഒരു അഡാര്‍ ലൗ നായിക പ്രിയാ വാര്യര്‍. സോഷ്യല്‍ മീഡിയയിലെ സ്ഥിരം സാന്നിധ്യമാണ് പ്രിയ. താരത്തിന്റെ ഒദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. നടി പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിന് അവരെ പോലെയാകണം? മൗനം പാലിക്കുന്നു എന്ന് മാത്രം. കാരണം എന്തുതന്നെയായാലും വിധി സംസാരിക്കു. ആ സമയം ഒട്ടും ദൂരെയല്ല’, എന്നാണ് പ്രിയയുടെ കുറിപ്പ്. എന്നാല്‍ താരത്തിന്റെ ഈ പോസ്റ്റ് ആരെക്കുറിച്ചാണെന്നോ പോസ്റ്റ് ഇട്ട സാഹചര്യമോ വ്യക്തമല്ല. അഡാര്‍ ലൗവിലെ പ്രിയയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയതും സഹതാരങ്ങളില്‍ അതുണ്ടാക്കിയ പ്രശ്നങ്ങളുമെല്ലാം ഇതിനിടയില്‍ ചര്‍ച്ചയായിരുന്നു. പ്രിയ ബോളിവുഡില്‍ അഭിനയിക്കുന്ന ശ്രീദേവി ബംഗ്ലാവും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്നിനെ കുറിച്ചാകാം പോസ്‌റ്റെന്നാണ് ആരാധകരുടെ കമന്റ്.
Post Your Comments