ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദേര മോദിയെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. തെരഞ്ഞെടുപ്പ് ഉപേക്ഷിച്ചതിലൂടെ തീവ്രവാദികള്‍ക്കും ഹുറിയത്തിനും പാകിസ്ഥാനും മുന്നില്‍ മോദി കീഴടങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
In light of the failure to conduct assembly elections on time in J&K I’m retweeting my tweets from a few days ago. PM Modi has surrendered to Pakistan, to the militants & to the hurriyat. Well done Modi Sahib. 56 inch chest failed. #slowclap https://t.co/oqtDAfNdeb
— Omar Abdullah (@OmarAbdullah) March 10, 2019
1996ന് ശേഷം ആദ്യമായാണ് ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടക്കാതിരിക്കുന്നത്. രണ്ട് തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയിലും ലോക്സഭയിലും ഉറപ്പു നല്‍കിയിരുന്നു. കൂടാതെ ഡല്‍ഹയിലെ സര്‍വ്വകക്ഷി യോഗത്തിലും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നതായും ഒമര്‍ പറഞ്ഞു. 2014ല്‍ കശ്മീരില്‍ ഏറ്റവും ദുരന്തം വിതച്ച പ്രളയത്തിനു ശേഷവും തെരഞ്ഞെടുപ്പ് കൊടുത്തിരുന്നുവെന്നും ഉമര്‍ അബ്ദുള്ള ഓര്‍മ്മിപ്പിച്ചു.
What happened to @rajnathsingh’s assurance to Lok Sabha & Rajya Sabha as well as to the all party meeting recently in Delhi that all forces would be made available for simultaneous polls?
— Omar Abdullah (@OmarAbdullah) March 10, 2019
പുല്‍വാമ ആക്രമണത്തിന് ശേഷം കശ്മീരില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് നടത്താത്തത്. ആറ് മാസത്തേക്ക് പ്രഖ്യാപിച്ച രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി ഉടന്‍ തീരുമെങ്കിലും തീരുന്ന മുറയ്ക്ക് കാലാവധി നീട്ടി പ്രഖ്യാപനം നടത്താനാണ് ഇനി സാധ്യത.
Post Your Comments