തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തില്‍ നിന്ന് എം.വി. ജയരാജന്‍ പിന്‍വാങ്ങി. നിലവിലെ കണ്ണൂര്‍ സെക്രട്ടറയായ പി. ജയരാജന്‍ സ്ഥാനാര്‍ഥിയാകുന്നതോടെയാണ് ഈ സ്ഥാനം ഒഴിയല്‍ നടന്നിരിക്കുന്നത്. പി ജയരാജന്‍ സ്ഥാനാര്‍ഥിയാകുന്ന നിലക്ക് കണ്ണൂര്‍ സെക്രട്ടറിയുടെ സ്ഥാനം ഏറ്റെടുക്കാനാണ് എം.വി. ജയരാജന്‍ നിലവിലെ സ്വാനം ഒഴിയുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പുതിയ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കുകയെന്നാണ് വിവരം പഴയ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി. ശശിയോ, മന്ത്രി ഇ.പി. ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി എം. പ്രകാശന്‍ മാസ്റ്ററോ പുതിയ പ്രൈവറ്റ് സെക്രട്ടറിയായെത്തുമെന്നാണ് സൂചനകള്‍ നല്‍കുന്നത്.
Post Your Comments