ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താതത് കേന്ദ്ര സര്‍ക്കാരിന്റെ കുടില നീക്കമാണെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രം നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ കുടില നീക്കമാണെന്നും സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കാത്തത് ജനാധിപത്യത്തിന് എതിരാണെന്നും മുഫ്തി വിമര്‍ശിച്ചു.
അതേസമയം കശ്മീരില്‍ തെരഞ്ഞെടുപ്പ് ഉപേക്ഷിച്ചതിലൂടെ തീവ്രവാദികള്‍ക്കും ഹുറിയത്തിനും പാകിസ്ഥാനും മുന്നില്‍ മോദി കീഴടങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്നലെ വൈകിട്ടോടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ രാജ്യത്തെ പൊതു തെരഞ്ഞെടുപ്പു തിയതികള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജമ്മു കശ്മീരില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രമേ നടത്തുന്നുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. പുല്‍വാമ ആക്രമണത്തിന് ശേഷം കശ്മീരില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് നടത്താത്തത്. ആറ് മാസത്തേക്ക് പ്രഖ്യാപിച്ച രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി ഉടന്‍ തീരുമെങ്കിലും തീരുന്ന മുറയ്ക്ക് കാലാവധി നീട്ടി പ്രഖ്യാപനം നടത്താനാണ് ഇനി സാധ്യത.
Post Your Comments