Latest NewsKerala

ജിബിന്റെ കൊലയ്ക്ക് പിന്നില്‍ അവിഹിതം : കാമുകിയെ കാണാന്‍ അര്‍ദ്ധരാത്രിയില്‍ വീട്ടിലെത്തിയ ജിബിനെ കൈകാര്യം ചെയ്തത് കാമുകിയുടെ ഗള്‍ഫുകാരനായ ഭര്‍ത്താവ്

യുവതിയുമായി ജിബിന് നിരവധി വര്‍ഷത്തെ അടുപ്പം

കൊച്ചി : റോഡരുകില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ജിബിന്റെ കൊലയിലേയ്ക്ക് നയിച്ചത് അവിഹിത ബന്ധം തന്നെയായിരുന്നു. ഓലിക്കുഴിയിലുള്ള യുവതിയുമായി നിരവധി വര്‍ഷങ്ങളായി ജിബിന്‍ അടുപ്പം പുലര്‍ത്തിയിരുന്നു. ഇതിനിടെ യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തുകയും ചെയ്തിരുന്നു. കൊല നടന്ന ദിവസം രാത്രി യുവതിയുടെ വീട്ടിലെത്തിയ ജിബിനെ സഹോദരങ്ങള്‍ പിടികൂടി താക്കീതു നല്‍കി വിട്ടിരുന്നു. പിന്നീട് പുലര്‍ച്ചെ ഒരു മണിയോടെ വീണ്ടും ജിബിന്‍ യുവതിയുടെ വീട്ടിലെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ജിബിനും യുവതിയും പ്രണയത്തിലായിരുന്നു.വ്യത്യസ്ത മത വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ കുടുംബങ്ങള്‍ ഇവരുടെ ബന്ധത്തെ എതിര്‍ത്തിരുന്നു. പിന്നീട് മാറമ്പള്ളിയിലെ യുവാവുമായി യുവതിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ മാതാവാണ് യുവതി. വിവാഹശേഷവും യുവതി ജിബിനുമായി ബന്ധം തുടര്‍ന്നിരുന്നു. ഒന്നിലേറെത്തവണ ജിബിനും യുവതിയുടെ ഭര്‍ത്താവുവായി വാക്കേറ്റവും ഉണ്ടായിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നതിനാല്‍ ജിബിന്‍ ഈ ബന്ധം തുടരുകയായിരുന്നു.

കൊലയ്ക്ക് ശേഷം കാക്കനാട് ഓലിമുകള്‍ പള്ളിക്ക് സമീപം ഗ്രൗണ്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ജിബിന്റെ മൃതദേഹം . കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കാക്കനാട് പാലച്ചുവട് പാലത്തിനു സമീപം ജിബിനെ ഗുരുതര പരുക്കുകളോടെ മരിച്ച നിലയില്‍ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. ജിബിന്‍ ഓടിച്ചിരുന്ന ബൈക്ക് സമീപത്തു മറിഞ്ഞുകിടക്കുകയായിരുന്നു. വാഹനം ഇടിച്ചുണ്ടായ അപകടമെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ വിശദ പരിശോധനയില്‍ അപകടം നടന്നതിന്റെ സൂചനകള്‍ ലഭിച്ചിരുന്നില്ല. മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചതില്‍ നിന്നാണ് സംഭവത്തെ കുറിച്ച് കൂടുതല്‍ വ്യക്തമായത്. യുവതിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തെ കുറിച്ചും പ്രതികളെ കുറിച്ചും സൂചന ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button