കാന്‍ബെറ: കിഴക്കന്‍ സസെക്സില്നിന്നുള്ള അദ്ധ്യാപികയായ ലോറ മെറിയ്ക്കാണ് വിമാനത്തിന്റെ ടോയ്ലെറ്റിലിരുന്ന് യാത്ര ചെയ്യേണ്ടി വന്നത്. ബദാം തുടങ്ങിയ ഫലവസ്തുക്കളില് അലര്‍ജിയുളളതാണ് കാരണം.വിമാനത്തില്‍ നല്കുന്ന ഭക്ഷ്യ വസ്തുക്കളില്‍ സാധാരണയായി ബദാം പോലുളളവ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഈ ധാന്യവര്ഗ്ഗത്തിനോട് യുവതിക്ക് അലര്‍ജി ഉളളത് മൂലമാണ് ഇത് സംഭവിച്ചത്. ഇങ്ങനെയൊരു ആരോഗ്യപ്രശ്മുള്ളതായി നേരത്തെതന്നെ വിമാനക്കമ്ബനിയെ അറിയിച്ചതാണെന്നും എന്നാല്‍, അവരത് അവഗണിച്ചുവെന്നുമാണ് ലോറ പറയുന്നത്.
ട്വിറ്ററിലൂടെയാണ് ലോറ തന്റെ അനുഭവം വിവരിച്ചത്. സംഭവം ചര്ച്ചേവിഷയമായതോട് കൂടി യാത്രക്കാര്‍ക്ക് തങ്ങള്‍ നല്കുന്ന ഭക്ഷണത്തില്‍ കപ്പലണ്ടി, അണ്ടിപ്പരിപ്പ്, ബദാം പോലുള്ള ധാന്യവര്‍ഗങ്ങള്‍ പരമാവധി കുറയ്ക്കാമെന്നാണ് വിമാനകമ്ബനി അറിയിച്ചിരിക്കുന്നത്.
Post Your Comments