Latest NewsBeauty & StyleLife Style

നഖങ്ങള്‍ സുന്ദരമാക്കാൻ ചില വഴികൾ

സൗന്ദര്യത്തിൽ തീർച്ചയായും നഖങ്ങൾക്കുമുണ്ട് ഒരു സ്ഥാനം. ഭംഗിയുള്ള നഖങ്ങൾ ആരെയാണ് ആകർഷിക്കാത്തത്. പലപ്പോഴും നഖങ്ങൾ വരണ്ടു പോകുന്നതും തിളക്കം നഷ്ടപ്പെടുന്നതും ഒക്കെ പലരെയും അലട്ടുന്ന പ്രശ്നങ്ങൾ ആണ്. എന്നാൽ അവയൊക്കെ അകറ്റി നഖങ്ങൾ സുന്ദരമാക്കാൻ ഇതാ ചില വഴികൾ.

രണ്ടോ മൂന്നോ ഉരുളക്കിഴങ്ങ് പുഴുങ്ങിയ ശേഷം നന്നായി ഉടച്ച്‌ നഖങ്ങളും ഒപ്പം കൈപ്പത്തി മുഴുവനായും നന്നായി കവര്‍ ചെയ്ത് അരമണിക്കൂര്‍ നേരം വിശ്രമിക്കുക. നഖങ്ങള്‍ ഭംഗിയുള്ളതാക്കി സംരക്ഷിക്കാന്‍ ഇത് മുടങ്ങാതെ ചെയ്യണം. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങളുടെ നഖങ്ങള്‍ക്കു കാന്തി ലഭിക്കും.

ഇനി മറ്റൊരു മാർഗമാണ് ചെറുനാരങ്ങാ ഉപയോഗിക്കുക എന്നത്. ചെറുനാരങ്ങയുടെ നീര് നഖങ്ങളില്‍ പുരട്ടുക. അരമണിക്കൂറിനുശേഷം പഞ്ഞി പനിനീരില്‍ മുക്കി അതുകൊണ്ടു തുടയ്ക്കുക. ഇതോടെ നഖങ്ങള്‍ക്ക് നല്ല തിളക്കം കിട്ടും.

രാത്രിയില്‍ ഒലിവെണ്ണയില്‍ നഖങ്ങള്‍ മുക്കി കുറെ നേരം ഇരിക്കുന്നതും നഖങ്ങളുടെ സംരക്ഷണത്തിന് നല്ലതാണ്.

അതുമല്ലെങ്കിൽ നഖങ്ങള്‍ വിളറിയതും പെട്ടെന്ന് പൊട്ടുന്നതുമാണെങ്കില്‍ സമയം കിട്ടുമ്പോഴൊക്കെ നഖങ്ങളില്‍ എണ്ണ പുരട്ടുക. ഏത് തരത്തിലുള്ള എണ്ണയായാലും മതി. ബലമുള്ള നഖങ്ങൾ വളരാൻ ഇത് സഹായിക്കും.

ഒപ്പം തന്നെ വിരലുകള്‍ കൂടെ കൂടെ നനയുന്നത് കഴിവതും ഒഴിവാക്കുക. നഖങ്ങള്‍ പെട്ടെന്നു പൊട്ടിപ്പോകുന്നത് തടയാൻ കഴിയും. സോപ്പ് ഉപയോഗിക്കുമ്പോള്‍ കൈയ്യുറകള്‍ ഉപയോഗിക്കുന്നത് കൈയ്ക്കും നഖത്തിനും മാത്രമല്ല അലര്‍ജിയില്‍ നിന്നുള്ള സംരക്ഷണം കൂടിയാണ്.

സ്ഥിരമായി നഖം പോളിഷ് ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോളീഷ് നീക്കം ചെയ്ത് നഖത്തിന് സ്വാഭാവിക പരിചരണം നല്‍കണം. നഖത്തിന് സ്വാഭാവിക പരിചരണം നല്‍കാന്‍ നഖത്തില്‍ പെട്രോളിയം ജല്ലി തേച്ച ശേഷം തുണികൊണ്ട് തുടച്ചാല്‍ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button