ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ തീരുമാനമായില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താനായില്ല. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റിക്കു നല്‍കേണ്ട പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ 15ന് വീണ്ടും യോഗം ചേരുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് അറിയിച്ചു.
മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നതു സംബന്ധിച്ചും സിറ്റിങ് എംപിമാരുടെ കാര്യത്തിലുമുള്ള ആശയക്കുഴപ്പമാണ് ചര്‍ച്ചകള്‍ നീളാന്‍ കാരണമെന്നാണ് സൂചനകള്‍. ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നതു സംബന്ധിച്ച് നേതൃതലത്തില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്. സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലേക്ക് ഒരു ഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയെ വിളിച്ചുവരുത്തിയിരുന്നു. എങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരിക്കും.
സിറ്റിങ് എംപിമാരെ വീണ്ടും മത്സരിപ്പിക്കുന്ന കാര്യത്തില്‍ ധാരണയിലെത്താന്‍ യോഗത്തിനായില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരും. സിറ്റിങ് എംപിമാര്‍ എല്ലാവരും മത്സരിക്കുമോയെന്ന ചോദ്യത്തിന് അത്തരം നിഗമനങ്ങളില്‍ എത്താറായിട്ടില്ലെന്ന് മുകുള്‍ വാസ്നിക് മറുപടി പറഞ്ഞു.
Post Your Comments