KeralaLatest News

രാഹുല്‍ ഗാന്ധിയുടെ അനുമതി കാത്ത് കോണ്‍ഗ്രസ് പട്ടിക : തീരുമാനം അനുകൂലമായാല്‍ 16 ന് പട്ടിക പുറത്ത് വിടും

ന്യൂഡല്‍ഹി : കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിയ്ക്കുന്നത് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമനത്തിനു ശേഷം. 13നും 14നും കേരളത്തിലുള്ള രാഹുലിന്റെ അന്തിമ അഭിപ്രായം തേടിയ ശേഷം 15നു ഡല്‍ഹിയില്‍ സ്‌ക്രീനിങ് കമ്മിറ്റി വീണ്ടും ചേരും. തുടര്‍ന്ന് അന്തിമ രൂപം നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പു സമിതിക്കു പട്ടിക കൈമാറും. തിരഞ്ഞെടുപ്പ് സമിതി 16ന് യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.

അഞ്ചു സീറ്റുകളുടെ കാര്യത്തിലാണു സ്‌ക്രീനിങ് കമ്മിറ്റി ധാരണയിലെത്തിയത്. സിറ്റിങ് എംപിമാരില്‍ ശശി തരൂര്‍ തിരുവനന്തപുരത്തും കൊടിക്കുന്നില്‍ സുരേഷ് മാവേലിക്കരയിലും എം.കെ. രാഘവന്‍ കോഴിക്കോട്ടും വീണ്ടും മത്സരിക്കും. കണ്ണൂരില്‍ കെ. സുധാകരനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനും സ്ഥാനാര്‍ഥിത്വം ഉറപ്പായി. കെ.സി. വേണുഗോപാല്‍ പിന്മാറിയ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ അടൂര്‍ പ്രകാശിനെ പരിഗണിക്കണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് ഏറെ മുന്നോട്ടുപോയ ശേഷം അവിടെ നിന്നു മാറ്റേണ്ടതില്ലെന്നാണു തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button