Latest NewsKeralaNattuvartha

യുവമോർച്ച വിജയ് സങ്കൽപ് ബൈക്ക് റാലി സംഘടിപ്പിച്ചു

നെയ്യാറ്റിൻകര: യുവമോർച്ചയുടെ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയ് സങ്കൽപ് ബൈക്ക് റാലി നടന്നു. യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ വിജയ് ലക്ഷ്യ 2019 എന്ന പേരിൽ ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ തുടക്കം കുറിച്ച് കഴിഞ്ഞ ഒന്നര മാസക്കാലം നീണ്ടുനിന്ന ദേശീയ ക്യാംപെയിനിന്റെ അവസാന പരിപാടിക്ക് മുന്നോടിയായി  രാജ്യമൊട്ടാകെ വിജയ് സങ്കൽപ് ബൈക്ക് റാലി  കഴിഞ്ഞദിവസം നടന്നിരുന്നു. ഇതിന്റെ ഭാഗമായി യുവമോർച്ച നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര കൊടങ്ങാവിള ജംഗ്ഷനിൽ നിന്നും ആരംഭിച്ച വിജയ് സങ്കൽപ്പ് മഹാ ബൈക്ക് റാലി ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ജി.സുരേഷ് തമ്പി ഫ്ലാഗ് ഓഫ് ചെയ്തു.

YUVAMORCHA VIJAY SANKALP BIKE RALLY

നെയ്യാറ്റിൻകരയിലെ വിവിധ ബൂത്തുകളിൽ നിന്നുമാരംഭിച്ച ചെറുറാലികൾ കൊടങ്ങാവിള ഒത്തുചേർന്ന് മഹാറാലിയായി വഴിമുക്ക്, നെയ്യാറ്റിൻകര ദേശീയപാത വഴി ഉദിയൻകുളങ്ങര ജംഗ്ഷനിൽ സമാപിച്ചു.

സമാപന സമ്മേളനം മഹിളാ മോർച്ചയുടെ സംസ്ഥാന അധ്യക്ഷ പ്രൊഫസർ വി.റ്റി.രമ ടീച്ചർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് ആർ.ശ്രീലാൽ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് ജി സുരേഷ് തമ്പി, ബിജെപി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ: പൂഴിക്കുന്ന് ശ്രീ കുമാർ, ആശ്രമം പ്രശാന്ത് യുവമോർച്ച സംസ്ഥാന സമിതി അംഗം മണവാരി രതീഷ്, യുവമോർച്ച നിയോജകമണ്ഡലം ജനറൽസെക്രട്ടറി രാമേശ്വരം ഹരി, ഓലത്താന്നി ജിഷ്ണു, പൂക്കൈത ശിവകുമാർ, ജയ തുടങ്ങിയവർ സംസാരിച്ചു.

YUVAMORCHA VIJAY SANKALP BIKE RALLY

shortlink

Related Articles

Post Your Comments

Related Articles


Back to top button