ജപ്പാന്‍ : ലോകത്തെ ഏറ്റവും പ്രായമുള്ള വനിതയായി ഗിന്നസ് ബുക്ക് റെക്കോഡ്‌സില്‍ 116കാരിയായ കെയിന്‍ തനാക സ്ഥാനം പിടിച്ചു . ജപ്പാന്‍ നഗരമായ ഫുക്കുവോക്കയിലെ നഴ്‌സിങ് ഹോമില്‍ കഴിയുന്ന കെയിന്‍ തനാകയെ ശനിയാഴ്ചയാണ് ഔദ്യോഗികമായി ലോക മുത്തശ്ശിയായി പ്രഖ്യാപിച്ചത്. എട്ടു മക്കളില്‍ ഏഴാമത്തെയാളായി 1903 ജനുവരി രണ്ടിനാണ് തനാക ജനിക്കുന്നത്. 1922ല്‍ ഹിഡിയോയുമായി വിവാഹിതയായ ഇവര്‍ക്ക് നാലു മക്കളുണ്ട്. 1922 ഹിഡിയോ മിലിറ്ററിയില്‍ ചേര്‍ന്ന ശേഷം കുടുംബത്തിന്റെ എല്ലാ ചുമതലയും ഏറ്റെടുത്തു നടത്തിയ തനാക ഈ 116ാം വയസ്സിലും അതേ ചുറുചുറുക്കോടെ നറു ചിരിയുമായി എല്ലാവര്‍ക്കും മുന്നിലെത്തുന്നു. കെയ്‌നിന്റെ മകന്‍ നൊബോയും പട്ടാളത്തില്‍ ആയിരുന്നു.
തനാക മുത്തശ്ശിയോട് ഇപ്പോള്‍ എത്ര മിഠായി കഴിക്കാന്‍ വേണമെന്നു ചോദിച്ചാല്‍ കള്ളച്ചിരിയോടെ മറുപടിപറയും 100 എന്ന്. രാവിലെ ആറു മണിക്ക് എഴുന്നേല്‍ക്കുന്ന മുത്തശ്ശിക്ക് ഇപ്പോഴും ഗണിതത്തോടാണ് കമ്പം. ഒഴിവു സമയങ്ങളില്‍ ഒഥല്ലോ എന്ന ബോര്‍ഡ് ഗെയിം കളിക്കാനാണ് ഈ മുത്തശ്ശിക്ക് ഏറെ ഇഷ്ടം. ഇതുവരെയും ഗിന്നസ് റെക്കോഡില്‍ ഈ പദവി അലങ്കരിച്ചിരുന്ന 117കാരി ജപ്പാനിലെ ചിയോ മിയാകോ കഴിഞ്ഞ ജൂലൈയില്‍ മരിച്ചിരുന്നു. തന്നെ ലോക മുത്തശ്ശിയായി തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് തനാക കെയിന്‍ പ്രതികരിച്ചു.
Post Your Comments