ന്യൂഡല്‍ഹി : പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം ഉയര്‍ത്തിയ കോണ്‍ഗ്രസ് ക്യാമ്പേയ്ന്‍ വനിത നേതാവ് വിജയശാന്തിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മറ്റൊരു വനിത കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരിയാണ് വിജയശാന്തി പ്രധാനമന്ത്രിക്ക് എതിരെ നടത്തിയ പരാമര്‍ശം തിരുത്തപ്പെടേണ്ടതാണെന്ന അഭിപ്രായം തുറന്ന് പറഞ്ഞത്. തെലങ്കാനയിലെ ഷംഷബാദില്‍ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു വിജയശാന്തി വിവാദ പരാമര്‍ശം നടത്തിയത്.
മോദി ഭീകരവാദിയെ പോലെയാണ് എപ്പോഴാണ് ബോംബിടുക എന്നറിയില്ല. പൊതുജനങ്ങള്‍ നേതാക്കളെ ഇഷ്ടപ്പെടുകയാണ് വേണ്ടത്. പക്ഷെ മോദി ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും ഒരു പ്രധാനമന്ത്രി ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നുമാണ് അവര്‍ പറഞ്ഞത്.
എന്നാല്‍ വിജയശാന്തിയുടെ ഈ പരാമര്‍ശം അപലപിക്കപ്പെടേണ്ടതാണെന്നും ഒരു പ്രധാനമന്ത്രിക്ക് നേരെ ഇത്തത്തിലുളള വാക്കുകള്‍ ഒരിക്കലും പ്രയോഗിക്കാന്‍ പാടില്ലായെന്നുമാണ് രേണുക പ്രതികരിച്ചത്.
Post Your Comments