Latest NewsIndia

അമേരിക്കന്‍ നിര്‍മിത പാക് മിസൈലുകള്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഒന്നുമല്ല : ഇന്ത്യയുടെ സുഖോയ്, മിഗ് വിമാനങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാന്റെ ആയുധങ്ങള്‍ വിറയ്ക്കും

പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ക്ക് മറുപടിയായി ഇന്ത്യന്‍ വ്യോമസേന തെളിവുകള്‍ പുറത്തുവിട്ടു

 

ന്യൂഡല്‍ഹി : ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ പ്രധാന സംസാരവിഷയമാണ് ഇന്ത്യ-പാക് വിഷയവും, ഇരു രാജ്യങ്ങളുടെ പക്കലുള്ള ആയുധ ശേഖരണവും. എന്നാല്‍ ഇന്ത്യയുടെ കൈവശമുള്ള ആയുധങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാന്റെ ആയുധങ്ങള്‍ ഒന്നുമല്ല. ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനം മിഗ്-21നെ നേരിടാന്‍ പാക്കിസ്ഥാന്‍ ഉപയോഗിച്ചത് എഐഎം-120 അംറാം (AIM-120 AMRAAM) മിസൈലെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയുടെ പോര്‍വിമാനങ്ങള്‍ക്കു നേരെ അമേരിക്കന്‍ നിര്‍മിത രണ്ടു അംറാം മിസൈലുകളാണ് തൊടുത്തത്.

എന്നാല്‍ ഇന്ത്യയുടെ സുഖോയ്, മിഗ് വിമാനങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാന്റെ ആയുധങ്ങള്‍ മുട്ട്കുത്തും . അംറാം മിസൈലുകളെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ക്ക് സാധിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ നടത്തിയ സൈനിക നീക്കത്തിനിടെയായിരുന്നു പാക്ക് പ്രകോപനം. 40-50 കിലോമീറ്റര്‍ ദൂരത്തു നിന്നും തൊടുത്ത മിസൈലുകള്‍ക്ക് പക്ഷേ ഇന്ത്യന്‍ പോര്‍ വിമാനങ്ങളെ തൊടാന്‍ പോലും കഴിഞ്ഞില്ല. അഞ്ച് അംറാം മിസൈലുകളാണ് പാക്ക് പോര്‍വിമാനങ്ങള്‍ പ്രയോഗിച്ചത്.

ഇന്ത്യയുടെ സുഖോയ്, മിഗ് വിമാനങ്ങള്‍ പാക്കിസ്ഥാന്റെ അമേരിക്കന്‍ മിസൈല്‍ അംറാമിനെ കബളിപ്പിച്ച വിവരം വ്യോമസേനയാണ് കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ടത്. ബാലാക്കോട്ട് സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ ഫെബ്രുവരി 27നായിരുന്നു സംഭവം. ഫെബ്രുവരി 27ന് ഇന്ത്യയുടെ സുഖോയ് 30 പോര്‍വിമാനം വെടിവെച്ചിട്ടെന്ന വ്യാജ അവകാശവാദം പാക്ക് സൈന്യം നടത്തിയിരുന്നു. സുഖോയ്-30 പോര്‍വിമാനം വീഴ്ത്തിയെന്ന പാക്ക് അവകാശവാദം അസംബന്ധമാണ്. അവരുടെ സ്വന്തം എഫ്-16 പോര്‍വിമാനം തകര്‍ന്നുവീണത് മറക്കാനാണ് പാക്കിസ്ഥാന്‍ ഈ അവകാശവാദവുമായി എത്തിയിരിക്കുന്നത്. ഇന്ത്യയുടെ എല്ലാ സുഖോയ് പോര്‍വിമാനങ്ങളും തിരിച്ചെത്തിയിട്ടുണ്ട്’ വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ബാലാക്കോട്ട് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് മറുപടിയായാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ ഫെബ്രുവരി 27ന് പ്രകോപനം സൃഷ്ടിച്ചത്. എന്നാല്‍ നിതാന്ത ജാഗ്രതയിലായിരുന്ന ഇന്ത്യന്‍ സൈന്യം ഈ നീക്കം തിരിച്ചറിഞ്ഞ് ഉടന്‍ തന്നെ പോര്‍വിമാനങ്ങളുമായെത്തി പാക്ക് പോര്‍വിമാനങ്ങളെ തുരത്തുകയായിരുന്നു. മിറാഷ് 2000, സുഖോയ് 30, മിഗ് 21 പോര്‍വിമാനങ്ങളാണ് ഇന്ത്യന്‍ നിരയില്‍ നിന്നും അതിര്‍ത്തിയിലേക്ക് പറന്നത്.

ഇന്ത്യന്‍ പോര്‍വിമാനങ്ങളെത്തി അതിര്‍ത്തിയില്‍ നിന്നും പാക്ക് പോര്‍ വിമാനങ്ങളെ തുരത്തുകയായിരുന്നു. ഇതിനിടെയാണ് അംറാം മിസൈലുകള്‍ പാക്ക് പോര്‍വിമാനങ്ങള്‍ തൊടുത്തത്. എന്നാല്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങളുടേയും പൈലറ്റുമാരുടേയും തന്ത്രപരമായ നീക്കങ്ങളില്‍ ഈ മിസൈലുകള്‍ക്ക് ലക്ഷ്യം തെറ്റുകയായിരുന്നു. അംറാം മിസൈലിന്റെ ഭാഗങ്ങള്‍ രജൗരിയുടെ കിഴക്ക് ഭാഗത്തീണ് വീണത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button