Latest NewsKerala

ഇടതുപക്ഷത്തിന്റെ വിജയം പ്രവചിച്ച സര്‍വേയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

സോഷ്യല്‍മീഡിയയില്‍ പൊങ്കാല

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയം പ്രവചിച്ച സര്‍വേയ്ക്കെതിരെ വ്യാപക പ്രതിഷേധം, സോഷ്യല്‍മീഡിയയില്‍ പൊങ്കാല .
കേരളത്തില്‍ ഇടതുപക്ഷം മുന്‍തൂക്കം നേടുമെന്ന സര്‍വേയ്‌ക്കെതിരേയാണ് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല നിറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം കൈരളി ടിവിയാണ് ഇടതുപക്ഷത്തിനു മുന്‍തൂക്കം പ്രവചിക്കുന്ന സര്‍വേ പുറത്തുവിട്ടത്. സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസിന്റെ (സിഇഎസ്) പേരിലുള്ളതായിരുന്നു സര്‍വേ. ഇതിന്റെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നതോടെയാണ് കടുത്ത വിമര്‍ശനവും പരിഹാസവും ഉയര്‍ന്നത്. നിരവധി പരിഹാസ കമന്റുകളാണ് ഇതിനു താഴെ നിറഞ്ഞത്.

സര്‍വേ ഒട്ടും വിശ്വസനീയമല്ലെന്നും വിചിത്രമായിരിക്കുന്നെന്നും വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതുമായിരുന്നു കമന്റുകളിലേറെയും. ഇടതുപക്ഷത്തിന്റെ മോഹം മാത്രമാണ് സര്‍വേയില്‍ തെളിയുന്നതെന്നും ചിലര്‍ പരിഹസിച്ചു. മറ്റെല്ലാ സര്‍വേകളും യുഡിഎഫിനു മുന്‍തൂക്കം പ്രവചിച്ചപ്പോഴാണ് സിപിഎം ഉടമസ്ഥതയിലുള്ള കൈരളി ടിവി പുറത്തുവിട്ട സര്‍വേ മാത്രം മറിച്ചൊരു പ്രവചനം നടത്തിയതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

എല്‍ഡിഎഫിന് ഒന്‍പതു മുതല്‍ 12 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേയിലെ അവകാശ വാദം. യുഡിഎഫിന് എട്ടു മുതല്‍ 11 സീറ്റുകള്‍ വരെയും പ്രവചിക്കുന്നു. ബിജെപി ഇത്തവണയും സീറ്റ് നേടില്ലെന്നും സര്‍വേയില്‍ പറഞ്ഞിരുന്നു. ബിജെപി ഇക്കുറിയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. എല്‍ഡിഎഫ്- 40.3, യുഡിഎഫ്- 39 എന്നിങ്ങനെയാണ് പ്രതീക്ഷിക്കപ്പെടുന്ന വോട്ട് ശതമാനം. ബിജെപി 15.5 ശതമാനം വോട്ട് നേടുമെന്ന് സര്‍വേയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button