മൊഹാലി: ധോണിയെ മറികടന്ന് ഏകദിനത്തില്‍ കൂടുതല്‍ സിക്സുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോർഡ് സ്വന്തമാക്കി രോഹിത് ശര്‍മ്മ. ധോണിയുടെ 217 സിക്സുകള്‍ എന്ന നേട്ടം രണ്ട് സിക്സുകള്‍ നേടിയതോടെയാണ് രോഹിത് മറികടന്നത്. സച്ചിന് ടെന്‍ഡുല്‍ക്കറാണ് 195 സിക്സുകളുമായി മൂന്നാം സ്ഥാനത്ത്. സൗരവ് ഗാംഗുലി (189) യുവ്രാജ് സിംഗ് (153) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. ഇതോടൊപ്പം ഇന്ത്യയില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഒന്‍പതാം താരമെന്ന നേട്ടവും ഹിറ്റ്മാന് സ്വന്തമാക്കി. മൊഹാലിയില്‍ 52 റണ്‍സ് നേടിയപ്പോഴാണ് രോഹിത് ശര്‍മ്മ ഈ നേട്ടത്തിലെത്തിയത്.
Post Your Comments