യു.പി.എ അധികാരത്തിലെത്തിയാല്‍ ജോസ് കെ.മാണിക്ക് മന്ത്രി സ്ഥാനം വേണമെന്ന നിബന്ധനയോടെ പി.ജെ ജോസഫിന് സ്ഥാനാര്‍ഥിത്വം നല്‍കാന്‍ കെ.എം മാണിയുടെ സമ്മതം. കോട്ടയം,ഇടുക്കി സീറ്റുകള്‍ വച്ചുമാറാതെ കോട്ടയത്ത് പി.ജെ മല്‍സരിക്കട്ടെയെന്നും മാണി നിലപാട് വ്യക്തമാക്കി. യു.പി.എ അധികാരത്തിലെത്തിയാല്‍ ജോസ് കെ.മാണി മന്ത്രിയാകുമെന്ന ഫോര്‍മുല അംഗീകരിച്ചതോടെയാണ് പി.ജെയുടെ കോട്ടയത്തെ സ്ഥാനാര്‍ഥിത്വ സാധ്യതയ്ക്ക് ആക്കം കൂട്ടിയത്. ഇന്ന് കോട്ടയത്ത് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തുടര്‍ന്ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലും കാര്യങ്ങള്‍ വീശദീകരിക്കും.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മാത്രമാകും ജോസഫിന്റെ സ്ഥാനാര്‍ഥിത്വം കേരളാ കോണ്‍ഗ്രസ് എം. ഔദ്യോഗികമായി പ്രഖ്യാപിക്കുംസ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് എല്ലാം ശുഭമായി അവസാനിക്കുമെന്നായിരുന്നു പി.ജെ ജോസഫിന്റെ പ്രതികരണം.സീറ്റ് നല്‍കാത്ത സാഹചര്യമുണ്ടായാല്‍ ജോസഫ് കോട്ടയത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും ഉറപ്പായതോടെയാണ് മാണി സമ്മതം മൂളിയത്. കടുംപിടുത്തത്തില്‍ നില്‍ക്കുന്ന ജോസഫിനെ പിണക്കി പാര്‍ട്ടിയില്‍ വീണ്ടും ഒരു പിളര്‍പ്പ് ഒഴിവാക്കാനാണ് മാണി, തട്ടകം ജോസഫിന് നല്‍കുന്നത്.കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലെന്ന് പാര്‍ട്ടി വക്താവ് വിജി എം.തോമസ് പറഞ്ഞു. കേള്‍ക്കുന്ന പേരുകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു.
Post Your Comments