Latest NewsIndia

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധവുമായി ഒമര്‍ അബ്ദുള്ള

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത സൈനീക വിന്യാസമുണ്ടായിരിക്കെ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രയാസമെന്താണെന്നും ഒമര്‍

ദില്ലി: ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിക്കാത്തതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധവുമായി ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത സൈനീക വിന്യാസമുണ്ടായിരിക്കെ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രയാസമെന്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭയിലും രാജ്യസഭയിലും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നല്‍കിയ ഉറപ്പും ഈയിടെ ദില്ലിയില്‍ നടന്ന സര്‍വകക്ഷി യോഗത്തിലെടുത്ത തീരുമാനത്തിനും എന്തുപറ്റിയെന്ന് അദ്ദേഹം ട്വീറ്ററില്‍ ചോദിച്ചു.

1996ന് ശേഷം ഇതാദ്യമായാണ് ജമ്മു-കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടക്കാതിരിക്കുന്നത്. ഇതേ സമയത്ത് തന്നെയാണ് നിങ്ങള്‍ രാജ്യത്തെ മികച്ച നേതാവായി മോദിയെ പ്രകീര്‍ത്തിക്കുന്നതെന്നും അബ്ദുള്ള പറഞ്ഞു.അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നിവിടങ്ങളില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനോടൊപ്പം തന്നെ നിയമസഭ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചെങ്കിലും കശ്മീരിനെ ഒഴിവാക്കുകയായിരുന്നു.

പുല്‍വാമ ആക്രമണത്തിന് ശേഷം കശ്മീരില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് നടത്താത്തത്. ആറ് മാസത്തേക്ക് പ്രഖ്യാപിച്ച രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി ഉടന്‍ തീരുമെങ്കിലും തീരുന്ന മുറയ്ക്ക് കാലാവധി നീട്ടി പ്രഖ്യാപനം നടത്താനാണ് ഇനി സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button