മസ്കത്ത്: അന്താരാഷ്ട്ര ടൂറിസം അവാർഡ് കരസ്ഥമാക്കി ഒമാൻ വീണ്ടും വാർത്തകളിൽ ഇടം നേടുന്നു . ഒമാന് വീണ്ടും അന്താരാഷ്ട്ര ടൂറിസം അവാർഡ് ലഭിച്ചു . മികച്ച ടൂറിസം ലക്ഷ്യസ്ഥാനത്തിനുള്ള ജർമനിയിലെ ഗോ ഏഷ്യയുടെ അറബ്മേഖലയിലെ പുരസ്കാരമാണ് ഒമാൻ നേടിയത്. ട്രാവൽ, ടൂറിസം മേഖലയിലെ വിദഗ്ധരുടെ സർവേയിലൂടെയാണ് ഒമാൻ തെരഞ്ഞെടുക്കപ്പെട്ടത്. ടൂറിസത്തിന് ഏറെ മുൻഗണന നൽകുന്ന രാജ്യമാണ് ഒമാനെന്നും അവർക്ക് ഉയർന്ന മുൻഗണനയാണ് തങ്ങൾ നൽകുന്നതെന്നും ജർമനിയിലെ ട്രാവൽ, ടൂറിസം ഏജൻസികളും മറ്റ് സ്ഥാപനങ്ങളും സംഘടനകളും സർവേയിൽ വ്യക്തമാക്കി.
Post Your Comments