ആലപ്പുഴ : ആലപ്പുഴ മാരാരിക്കുളത്ത് മുത്തൂറ്റ് കമ്പനിയുടെ ഭൂമി കയ്യേറ്റം. സന്താരി പേൾ റിസോർട്ട് കയ്യേറിയത് ഒന്നരയേക്കർ സർക്കാർ ഭൂമി. ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് ചേർത്തല മുൻ തഹസിൽദാർ പൂഴ്ത്തി. ചട്ടം ലംഘിച്ച് തഹസിൽദാർ വീണ്ടും ഹിയറിങ് നടത്തിയെന്നും റിപ്പോർട്ട്.
വിലകൊടുത്തുവാങ്ങിയതെന്ന് കമ്പനിയുടെ രേഖകളിൽ പറയുന്നു. സർക്കാർ വക പുറമ്പോക്ക് ഭൂമിയാണ് കയ്യേറിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികളിൽ നിന്നാണ് ഭൂമി വാങ്ങിയതെന്ന് റിസോർട്ട് ഉടമകൾ പറയുന്നു.
മാരാരിക്കുളം ബീച്ചിനോട് ചേര്‍ന്നാണ് മുത്തൂറ്റ് ഗ്രൂപ്പിന്‍റെ സാന്തേരി പേള്‍ എന്ന റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ഏക്കറുകണക്കിന് ഭൂമി വാങ്ങി റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനിടെ ഒന്നരയേക്കര്‍ സര്‍ക്കാര്‍ കടല്‍പ്പുറമ്പോക്ക് ഭൂമിയും റിസോര്‍ട്ടുകാര്‍ കയ്യേറി അനധികൃതമായ കൈവശം വയ്ക്കുകയായിരുന്നു. റേഷന്‍കാര്‍ഡിനും വൈദ്യുതി കണക്ഷനും വേണ്ടി മാത്രം മല്‍സ്യത്തൊഴിലാളികള്‍ക്ക് കൊടുത്ത കൈവശ രേഖയുള്ള ഭൂമിയാണ് റിസോര്‍ട്ടധികൃതര്‍ വ്യാപകമായി വാങ്ങിക്കൂട്ടിയത്.
Post Your Comments