നീതി സ്റ്റോറുകള്‍ ജനസേവന കേന്ദ്രങ്ങളാണെന്നും അവ പരമാവധി പ്രയോജനപ്പെടുത്തേണ്ടത് ജനങ്ങളുടെ കടമയാണെന്നും വൈദ്യുത മന്ത്രി എം.എം മണി പറഞ്ഞു. വായ്പൂര് സര്‍വീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഉദഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ദേശസാത്കൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും വലിയ സര്‍വീസ് ടാക്‌സുകള്‍ ഈടാക്കുന്നുണ്ടെന്ന് പുതുതലമുറ തിരിച്ചറിയണമെന്നും ഇതു മനസിലാക്കി സഹകരണ ബാങ്കുകളിലേക്ക് കടന്നു വരണമെന്നും മന്ത്രി പറഞ്ഞു.
മണ്ഡലത്തില്‍ ആയിരം കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞുവെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ജനസൗഹൃദപരമായ വികസന പ്രവൃത്തനങ്ങളാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനു ഭായി മോഹന്‍ ആദ്യവില്‍പ്പന നടത്തി.
Post Your Comments