ന്യൂ ഡൽഹി : 17ആം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. മൂന്നാം ഘട്ടമായ ഏപ്രിൽ 23നാണു കേരളത്തിൽ വോട്ടെടുപ്പ്. 20 സീറ്റുകളിലേക്കും ഒറ്റഘട്ടമായിട്ടായാണ് വോട്ടെടുപ്പ്. മെയ് 23നായിരിക്കും ഫലപ്രഖ്യാപനം. അതിനാൽ കേരളത്തിലെ പോളിങ്ങിന് ശേഷം ഫലമറിയാൻ ഒരുമാസം കാത്തിരിക്കണം. ഒന്നരമാസത്തോളം കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നീളും.
#WATCH live from Delhi: Election Commission of India addresses a press conference. https://t.co/E0yEp9LHYq
— ANI (@ANI) March 10, 2019
കര്‍ണാടക, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ രണ്ട് ഘട്ടമായും, ആസാം, ചത്തിസ്ഗഢ് മൂന്ന് ഘട്ടമായും, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ നാല് ഘട്ടമായും, ജമ്മു കശ്മീര്‍ അഞ്ച് ഘട്ടമായും, ബീഹാര്‍ യുപി ബംഗാള്‍ ഏഴ് ഘട്ടമായും തിരഞ്ഞെടുപ്പ് നടക്കും.
https://twitter.com/ANI/status/1104719122032545794
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. എല്ലായിടത്തും വിവിപാറ്റ് സംവിധാനം ഉണ്ടാകും. രാജ്യത്തൊട്ടാകെ 90 കോടി വോട്ടര്‍മാരുണ്ട്. അതില്‍ 8.4 കോടിയോളമാണ് പുതിയ വോട്ടര്‍മാര്‍. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ ആയ 1950 എന്ന നമ്പറുകളില്‍ വിളാക്കാം. തെരെഞ്ഞെടുപ്പിനായി രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കൂടാതെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും നിര്‍ബന്ധമാണെന്നും സുനില്‍ അറോറ പറഞ്ഞു.
Post Your Comments