തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുള്ള കേരള കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ചേരും. രാവിലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഉച്ചയ്ക്ക് സ്റ്റിയറിംഗ് കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. മത്സരിക്കുമെന്ന ഉറച്ച നിലപാടെടുത്തിരിക്കുകയാണ് പി ജെ ജോസഫ്.
വിട്ടുവീഴ്ചയില്ലെന്ന് മാണി വിഭാഗവും വ്യക്തമാക്കിയതോടെ പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലാണ്. ചില കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്ക് പിന്നിലെന്നാണ് മാണിവിഭാഗം ആരോപിക്കുന്നത്. ഇരു വിഭാഗവും നിലപാടില്‍ ഉറച്ച് നിന്നാല്‍ തീരുമാനം എടുക്കാനുള്ള അധികാരം കെ എം മാണിക്ക് വിട്ട് യോഗം പിരിയും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കോട്ടയത്ത് പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീട്ടിക്കൊണ്ട് പോകാനും മാണിക്കാകില്ല.
Post Your Comments