ന്യൂഡല്‍ഹി: പാക്കിലേക്ക് വെളളമൊഴുകുന്നത് ഇന്ത്യ നിര്‍ത്തി . ഇന്ത്യയിലെ മൂന്ന് കിഴക്കന്‍ നദികളില്‍ നിന്ന് പാകിസ്ഥാന് വെള്ളം നല്‍കുന്നതാണ് ഇന്ത്യ അവസാനിപ്പിച്ചത്. രവി, ബിയാസ് സത്ലെജ് എന്നീ നദികളിലെ വെള്ളമാണ് പാക്കിലേക്ക് ഒഴുകുന്നത് നിര്‍ത്തലാക്കിയത്. കേന്ദ്ര മന്ത്രി അര്‍ജുന്‍ മെഗ്‍വാളാണ് ഈ കാര്യം വെളിപ്പെടുത്തിയത്. നിലവില്‍ പാകിസ്ഥാനിലേക്ക് ഒഴുകിപ്പോകുന്ന 0.53 മില്ല്യണ്‍ ഖനയടി വെള്ളമാണ് ഇന്ത്യ തടഞ്ഞത്.
ഇത് സംഭരിക്കുകയാണ്. ഇത് രാജസ്ഥാനോ പഞ്ചാബിനോ ആവശ്യമായി വന്നാല്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 1960ലെ സിന്ധു നദീജല കരാറിന്‍റെ ലംഘനമല്ല നടത്തിയതെന്നും കിഴക്കന്‍ നദികളായ രവി, ബിയാസ്, സത്ലെജ് തുടങ്ങിയ നദികള്‍ ഇന്ത്യക്ക് അവകാശപ്പെട്ടതെന്നും എന്നാല്‍ വെളളം നദികളില്‍ നിന്ന് പാക്കിനും ലഭിക്കുന്നുണ്ടായിരുന്നുവെന്നും അതാണ് നിര്‍ത്തലാക്കിയതെന്നും റിപ്പോര്‍ട്ട്.
Post Your Comments