Latest NewsCricket

പാകിസ്ഥാന്റെ നീക്കം പൊളിഞ്ഞു; ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ നടപടിയില്ല

റാഞ്ചി: പട്ടാളത്തൊപ്പിയണിഞ്ഞ് റാഞ്ചി ഏകദിനത്തില്‍ കളിക്കാനിറങ്ങിയ ഇന്ത്യൻ താരങ്ങൾക്കെതിരെ നടപടിയുണ്ടാകില്ല. പട്ടാളത്തൊപ്പിവെച്ച്‌ കളിക്കാനിറങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ നടപടി ക്രിക്കറ്റിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതാണെന്നും ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഐസിസി നടപടിയെടുക്കണമെന്നുമുള്ള ആവശ്യവുമായാണ് പാകിസ്ഥാൻ രംഗത്തെത്തിയത്. എന്നാൽ ചാരിറ്റി ഫണ്ട് കണ്ടത്തുന്നതിനും പട്ടാളത്തൊപ്പി ധരിക്കുന്നതിനും ഐ സി സി സിഇഒ ഡേവ് റിച്ചാര്‍ഡ്സില്‍ നിന്ന് ബി സി സി ഐ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നെന്നും അതിനാല്‍ താരങ്ങള്‍ക്കെതിരെ നടപടി എടുക്കല്‍ സാധ്യമല്ലെന്നും അധികൃതർ അറിയിക്കുകയായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച 40 ജവാന്‍മാരുടെ ഓര്‍മയ്ക്കും നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് തുക കണ്ടെത്താനുമാണ് ഇന്ത്യന്‍ താരങ്ങള്‍ റാഞ്ചിയില്‍ പട്ടാളത്തൊപ്പിയണിഞ്ഞ് കളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button