KeralaLatest News

സൂര്യാഘാതമേറ്റ് ബോധരഹിതനായ കര്‍ഷകന്‍ മരിച്ചു

കൊല്ലം: കൊട്ടിയം നെടുമ്പനയില്‍ കര്‍ഷകന്‍ സൂര്യാഘാതമേറ്റു മരിച്ചു. രാജന്‍ നായര്‍ (63) ആണ് മരിച്ചത്. വയലില്‍ പണിയെടുക്കവെ രാജന്‍ കുഴഞ്ഞു വീഴുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് അദ്ദേഹത്തിന്റെ കൂടെ ആരു ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വയലിനടുത്തു കൂടി നടന്നു പോയ ആളാണ് രാജന്‍ നായര്‍ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രാജന്‍ നായര്‍ അമണിക്കൂര്‍ മുമ്പേ മരിച്ചുവെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. സൂര്യാഘാതമേറ്റാണ് രാജന്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

രാജന്‍ നായരുടെ തൊലിപ്പുറത്ത് സൂര്യാഘാതമേറ്റ് പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തി. നെറ്റിയിലും കഴുത്തിലും കൈകാലുകള്‍ക്കും പൊള്ളലേറ്റു തൊലി ചുവന്ന നിലയിലായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഇവ കറുത്തു തുടങ്ങി. എന്നാല്‍ ഇയാളുടെ മരണം സൂര്യാഘാതമേറ്റു തന്നെയാണോ എന്നുള്ളത്് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു എന്ന് ഡിഎംഒ ഡോ.വി.വി.ഷേര്‍ളി പറഞ്ഞു.

എന്നും സഹോദരനോടൊപ്പം കൃഷി സ്ഥലത്തേയ്ക്കു പോകുന്ന രാജന്‍ ഇന്നലെ ഒറ്റയ്ക്കാണ് വയലില്‍ എത്തിയത്. രച്ചീനി കര്‍ഷകനായ രാജന്‍
ഇളവൂര്‍ പാടശേഖരസമിതി പ്രസിഡന്റാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button