അഡ്ഡിസ് അബാബ• 157 പേരുമായി എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണു. എത്യോപ്യയില്‍ നിന്നും കെനിയന്‍ തലസ്ഥാനമായ നയ്റോബിയിലേക്ക് പോയ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വിമാനം തകര്‍ന്നുവീഴുമ്പോള്‍ 149 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
പ്രാദേശിക സമയം രാവിലെ 8.38 ന് തലസ്ഥാനമായ അഡ്ഡിസ് അബാബയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം 8.44 ഓടെയാണ് തകര്‍ന്നുവീണതെന്ന് വിമാനക്കമ്പനി വക്താവ് പറഞ്ഞു.
എവിടെയാണ് വിമാനം തകര്‍ന്നുവീണതെന്നോ കാരണം എന്താണെന്നോ ഉള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല.
The Office of the PM, on behalf of the Government and people of Ethiopia, would like to express it’s deepest condolences to the families of those that have lost their loved ones on Ethiopian Airlines Boeing 737 on regular scheduled flight to Nairobi, Kenya this morning.
— Office of the Prime Minister – Ethiopia (@PMEthiopia) March 10, 2019
Post Your Comments