KeralaLatest News

അമ്മയുടെയും സുഹൃത്തിന്റെയും മര്‍ദ്ദനത്തെ തുടര്‍ന്ന് അഭയകേന്ദ്രത്തിലാക്കിയ കുട്ടി രക്ഷപെടാന്‍ ശ്രമിച്ചു

കൊച്ചി: അമ്മയും ഡോക്ടറായ സുഹൃത്തും ചേര്‍ന്ന് ശാരീരിക പീഡനത്തിനിരയാക്കിയ പത്തുവയസുകാരന്‍ ബാലഭവനില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചു. അമ്മയും സുഹൃത്തും ഉപദ്രവിച്ചതിനെ തുടര്‍ന്ന് കുന്നത്തുനാട് ബാലഭവനില്‍ പാര്‍പ്പിച്ചിരുന്ന കുട്ടിയാണ് അവിടെ നിന്നും രക്ഷപെടാന്‍ ശ്രമിച്ചത്.

സംഭവം അറിഞ്ഞെത്തിയ കുന്നത്തുനാട് പൊലീസ് കുട്ടിയെ സമീപത്തെ വീട്ടില്‍ നിന്നും കണ്ടെത്തി. വീട്ടിലേക്ക് മടങ്ങിപ്പോകണമെന്നാണ് കുട്ടി ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കുട്ടിയെ കീഴില്ലത്തെ ബാലഭവനിലേക്ക് മാറ്റി. തിങ്കളാഴ്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ വീണ്ടും ഹാജരാക്കും. കഴിഞ്ഞ ഒക്ടോബര്‍ 21 നാണ് അമ്മയും സുഹൃത്തായ ഡോക്ടറും ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പത്തു വയസ്സുകാരന്‍ വീട്ടില്‍ നിന്നും രക്ഷപ്പെട്ട് അയല്‍ വീട്ടില്‍ അഭയം തേടിയത്. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കേസ് അവസാനിക്കുന്നത് വരെ കുട്ടിയെ ബാലഭവനില്‍ പാര്‍പ്പിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയാണ് നിര്‍ദേശം നല്‍കിയത്. മുമ്പ് താമസിച്ചിരുന്ന ബാലഭവനില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കുന്നത്തുനാട് ബാലഭവനില്‍ എത്തിച്ചത്.

പത്തുവയസ്സുകാരനായ മകനെ മര്‍ദ്ദിച്ച സംഭവത്തില്‍ വാഴക്കാല സ്വദേശിനിയായ ആശാമോള്‍ കുര്യാക്കോസ് സുഹൃത്തായ ഡോ. ആദര്‍ശ് രാധാകൃഷ്ണന്‍ എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ആശാമോളും സുഹൃത്തായ ആദര്‍ശും ചേര്‍ന്ന് വീട്ടിനകത്ത് വച്ചാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനം സഹിക്കാനാകാതെ താന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയെന്ന് നേരത്തേ കുട്ടി ചൈല്‍ഡ്‌ലൈനിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button