ന്യൂഡല്‍ഹി•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് സൂചന നല്കി പുതിയ അഭിപ്രായ സര്‍വേ ഫലം പുറത്ത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സീ ഗ്രൂപ്പിന്റെ മറാത്തി വാര്‍ത്താ ചാനലായ ‘സീ 24 താസ്’ നടത്തിയ സര്‍വേ പ്രവചിക്കുന്നു.
സര്‍വേ പ്രകാരം 543 അംഗ സഭയില്‍ എന്‍.ഡി.എയ്ക്ക് 264 സീറ്റുകള്‍ വരെ ലഭിക്കാം. കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ 165 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പറയുന്നു. മറ്റുള്ളവര്‍ക്ക് 114 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് വേണ്ടത്.
കഴിഞ്ഞ തവണ 80 എം.പിമാരെ പാര്‍ലമെന്റിലേക്ക് അയച്ച ബി.ജെ.പിയുടെ ശക്തികേന്ദ്രമായ യു.പിയില്‍ ഇത്തവണ ബി.ജെ.പിയ്ക്ക് 50 സീറ്റുകളാകും നേടാന്‍ കഴിയുക. മറ്റു സംസ്ഥാനങ്ങളായ ബീഹാര്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ യഥാക്രമം 28, 30, 24 സീറ്റുകള്‍ വരെ നേടി ഒന്നാമത്തെത്തുമെന്നും സര്‍വേ പ്രവചിക്കുന്നു.
ഛത്തീസ്ഗഡ്, പഞ്ചാബ്, കര്‍ണടക തുടങ്ങി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളാകും കോണ്‍ഗ്രസിനെ കൂടുതല്‍ തുണയ്ക്കുകയെന്നും സര്‍വേ പറയുന്നു.
പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ പ്രവചനം ചുവടെ;
ഉത്തര്‍പ്രദേശ് ( 80 സീറ്റുകള്‍)
ബി.ജെ.പി: 50
കോണ്‍ഗ്രസ്: 5
ബി.എസ്.പി-എസ്.പി : 25
മഹാരാഷ്ട്ര (48 സീറ്റുകള്‍)
ബി.ജെ.പി+ശിവസേന : 30 (ബി.ജെ.പി-16, ശിവസേന 14)
കോണ്‍ഗ്രസ്+എന്‍.സി.പി : 17 (എന്‍.സി.പി -10, കോണ്‍ഗ്രസ് -7)
മറ്റുള്ളവര്‍ -1
ബീഹാര്‍ (40 സീറ്റുകള്‍)
എന്‍.ഡി.എ : 28
കോണ്‍ഗ്രസ് : 10
മറ്റുള്ളവര്‍ : 2
കര്‍ണാടക (28 സീറ്റുകള്‍)
ബി.ജെ.പി : 8
കോണ്‍ഗ്രസ് : 20
ഗുജറാത്ത് (26 സീറ്റുകള്‍)
ബി.ജെ.പി : 24
കോണ്‍ഗ്രസ് : 2
ജാര്‍ഖണ്ഡ് (14 സീറ്റുകള്‍)
ബി.ജെ.പി : 7
കോണ്‍ഗ്രസ് 7
പഞ്ചാബ് ( 13 സീറ്റുകള്‍)
ബി.ജെ.പി : 1
കോണ്‍ഗ്രസ് : 10
മറ്റുളവര്‍ : 2
ഛത്തീസ്ഗഡ് (11 സീറ്റുകള്‍)
ബി.ജെ.പി : 4
കോണ്‍ഗ്രസ് : 7
ഹരിയാന (10 സീറ്റുകള്‍)
ബി.ജെ.പി : 6
കോണ്‍ഗ്രസ് : 3
മറ്റുളവര്‍ : 1
ജമ്മ-കാശ്മീര്‍ ( 6 സീറ്റുകള്‍)
ബി.ജെ.പി : 3
കോണ്‍ഗ്രസ് : 0
നാഷണല്‍ കോണ്‍ഫറന്‍സ് : 2
പി.ഡി.പി : 1
Post Your Comments