ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സൈന്യകത്തെ ഉപയോഗിക്കരുതെന്ന് നാവികസേനാ മുന്‍ മേധാവി അഡ്മിറല്‍ എല്‍ രാംദാസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു. സമീപകാലത്ത് സൈന്യം ഉള്‍പ്പെട്ട സംഭവങ്ങള്‍ ചിലര്‍ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് രാംദാസ് കത്തില്‍ വ്യകത്മാക്കി. ഒരിക്കലും അംഗീകരിക്കാനാകാത്ത നടപടിയാണിതെന്നും സായുധസേനകളുടെ അടിത്തറയെയും മൂല്യസംവിധാനത്തെയും തകര്‍ക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും രാംദാസ് ചൂണ്ടിക്കാട്ടി. അഭിമാനബോധമുള്ള ഒരു മുന്‍ സൈനികനായതിനാലാണ് കത്തെഴുതാന്‍ നിര്‍ബന്ധിതമായതെന്ന് പറഞ്ഞുകൊണ്ടാണ് രാംദാസ് ആരംഭിക്കുന്നത്. സൈനികരുടെ ചിത്രങ്ങളും യൂണിഫോമും മറ്റും തെരഞ്ഞെടുപ്പ് റാലികളിലും പൊതുയോഗങ്ങളിലും മാധ്യമങ്ങളിലുമെല്ലാം പ്രദര്‍ശിപ്പിച്ച് ചില പാര്‍ടികള്‍ തങ്ങളുടെ രാഷ്ട്രീയ അജന്‍ഡ അങ്ങേയറ്റം ലജ്ജാകരമായി മുന്നോട്ടുവയ്ക്കുന്നതില്‍ ആശങ്കയുണ്ട്.
പുല്‍വാമ, ബാലാക്കോട് സംഭവങ്ങളും അഭിനന്ദന്‍ വര്‍ദ്ധമാന്റെ തിരിച്ചുവരവുമെല്ലാം രാഷ്ടീയ നേടത്തിനായി ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധിക്കേണ്ടത പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. 1990-93 കാലയളവില്‍ നാവികസേനാ മേധാവിയായിരുന്ന അഡ്മിറല്‍ രാംദാസ് 1971 ലെ ബംഗ്ലാദേശ് വിമോചനഘട്ടത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ കീഴടങ്ങലിന് വഴിവയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. രാംദാസിന്റെ നേതൃത്വത്തില്‍ കടലില്‍ വ്യോമസേന തീര്‍ത്ത ഉപരോധം ഏതാണ്ട് ഒരുലക്ഷത്തോളം വരുന്ന പാക് സൈനികരെ ബംഗ്ലാദേശില്‍ കുടുക്കി. ഇവര്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന് മുമ്പാകെ കീഴടങ്ങേണ്ടിവന്നു. കടലില്‍ വ്യോമസേന തീര്‍ത്ത പഴുതില്ലാത്ത ഉപരോധം മികച്ച യുദ്ധതന്ത്രമായി പിന്നീട് പ്രശംസിക്കപ്പെട്ടു. വീര്‍ചക്ര നല്‍കി രാജ്യം അഡ്മിറല്‍ രാംദാസിനെ ആദരിക്കുകയും ചെയ്തു.അതേസമയം സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കിയിരുന്നു. പെരുമാറ്റചട്ടം നിലവില്‍ വന്നശേഷം ഇത്തരം പ്രചാരണങ്ങള്‍ അനുവദിക്കില്ല. വിങ് കമാന്‍ഡര്‍ അഭിനന്ദിന്റെ ചിത്രം ബിജെപിയുടെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ടതാണ് കാരണം . ഇതിന് പിന്നാലെയാണ് താക്കീതുമായി കമ്മീഷന്‍ രംഗത്തെത്തിയത്.
Post Your Comments