അഴിമതിക്കെതിരെ രൂപം കൊണ്ട പാർട്ടിയാണ് ആം ആദ്മി. കോൺഗ്രസ്സിന്റെ അഴിമതിക്കെതിരെയാണ് ആം ആദ്മി രംഗത്തെത്തിയത്. എന്നാൽ ഓരോ ദിവസവും അഴിമതിക്കഥകളാണ് രംഗത്തെത്തുന്നത്. ഇപ്പോൾ ഏറ്റവും പുതിയതായി പുറത്തു വരുന്നത് ആം ആദ്മി പാർട്ടിയുടെ ഉത്തം നഗർ മേഖലയിൽ നിന്നുള്ള എം എൽ എയായ നരേഷ് ബല്യാന്റെ വീട്ടിൽ നിന്നും രണ്ടരക്കോടിയോളം രൂപ ആദായ നികുതി വകുപ്പ് റെയ്ഡിൽ പിടിച്ചെടുത്തുവെന്ന റിപ്പോർട്ട് ആണ്.
ഡൽഹിയിലെ മുൻ ചീഫ് സെക്രട്ടറിയായിരുന്ന അൻഷു പ്രകാശിനെതിരായി ബല്യാൻ നടത്തിയ പരാമർശങ്ങൾ നേരത്തെ വിവാദമായിരുന്നു. അൻഷു പ്രകാശിനെപ്പോലെയുള്ള ഉദ്യോഗസ്ഥരെ തല്ലണമെന്നുള്ള ബാല്യന്റെ പരാമർശത്തിനെതിരെ കേസെടുത്തിരുന്നു. 2015ൽ ബല്യാന്റെ ഉടമസ്ഥതയിലുള്ള ഒരു ഗോഡൗണിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച മദ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തിരുന്നു.
എന്നാൽ ബല്യൻ അന്ന് ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു.അതേ വർഷം തന്നെ ബാല്യനെ ഹരിയാന സംസ്ഥാനത്തിന്റെ ചുമതലയിൽ നിയമിച്ചതിൽ പ്രതിഷേധിച്ച് ഹരിയാനയിലെ ഏഴ് ആം ആദ്മി പാർട്ടി അംഗങ്ങൾ രാജിവെച്ചിരുന്നു.
Post Your Comments