മെ സേജിങ്ങ് രംഗത്തെ പ്രമുഖ ആപ്ലീക്കേഷനായ വാട്ട്സാപ്പ് ചില ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു. ആപ്ലീക്കേഷന്‍ പ്രവര്‍ ത്തന സജ്ജമാക്കാന്‍ ശ്രമിക്കുന്ന വേളയില്‍ താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പായിരിക്കും ലഭിക്കുക. സന്ദേശം ലഭിക്കുന്നവര്‍ നിലവില്‍ ഉപയോഗിക്കുന്ന ആപ്ലീക്കേഷന്‍ വാട്ട്സാപ്പ് കമ്പനിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചു നിര്‍മ്മിക്കപ്പെട്ടതല്ലാത്തിനാലാണ് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം നിരോധിക്കപ്പെട്ടത്. വാട്ട്സാപ്പ് കമ്പനിയല്ലാതെ മറ്റ് കക്ഷികള്‍ നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച വാട്ട്സാപ്പ് ഉപയോഗിക്കുന്നവരുടെ വാട്ട്സാപ്പ് അകൗണ്ടുകളാണ് മരവിപ്പിക്കുന്നത്.
വാട്ട്സാപ്പ് സേവനം ലഭിക്കുന്നതിനായി നിലവിലെ ആപ്ലീക്കേഷന്‍ ഫോണില്‍ നിന്ന് നീക്കിയതിന് ശേഷം വാട്ട്സാപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്ന ഇടത്തില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്താല്‍ വാട്ട്സാപ്പ് സേവനം വീണ്ടും ലഭ്യമാകും.
Post Your Comments