തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ വോട്ടർമാരെ ബോധവൽക്കരിക്കാനായി വോട്ടുവണ്ടി നിരത്തിലിറങ്ങി. എല്ലാ മണ്ഡലങ്ങളിലും വോട്ടുവണ്ടി എത്തും. തിരുവനന്തപുരം കളക്ടർ കെ വാസുകി വോട്ടുവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. വോട്ട് ചെയ്യേണ്ട പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുകയാണ് വോട്ടുവണ്ടിയുടെ ലക്ഷ്യം.
വിവിപാറ്റ് സംവിധാനം, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, എന്നിവയെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം. ആദ്യമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ വിവിപാറ്റ് സംവിധാനം വരുന്നത്. യന്ത്രം പരിചിതമാക്കുന്നതിനൊപ്പം വോട്ട് ചെയ്യാൻ പരിശീലിപ്പിക്കുകയും ചെയ്യും.
തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ദിവസം വരെ വോട്ടുവണ്ടി മണ്ഡലങ്ങളിൽ പര്യടനം നടത്തും. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസും അതാത് ജില്ലാ ഭരണകൂടവും ചേർന്നാണ് വോട്ടുവണ്ടിയുടെ പ്രവർത്തനങ്ങൾ നടത്തുന്നത്.
Post Your Comments