സ്പെയിന്: നാലുപതിറ്റാണ്ടിലേറെ നീണ്ട ഏകാന്തവാസത്തില്‍ നിന്ന് മോചനം നേടി നാല്പത്തിയേഴാം വയസില്‍ ഫ്ളാവിയ വിടപറഞ്ഞു. നാല്പത്തിമൂന്ന് കൊല്ലങ്ങളോളം അനുഭവിച്ച കടുത്ത വിഷാദരോഗിയാക്കിയിരുന്നതായും അതിനെതുടര്‍ന്നുണ്ടായ അനാരോഗ്യമാണ് ഫ്ളാവിയയുടെ മരണത്തിനിടയാക്കിയതെന്നും വിദഗ്ധര്‍ പറഞ്ഞു.
സ്പെയിനിലെ കോര്‍ദോബ മൃഗശാലയില്‍ മൂന്നു വയസു പ്രായമുള്ളപ്പോഴാണ് ഫ്ളാവിയയെന്ന ഏഷ്യന്‍ ആനയെ എത്തിച്ചത്. ഇന്ത്യയില്‍ നിന്നാണ് ആനയെ ഇവിടെ എത്തിച്ചത്. എന്നാല്‍ ഒറ്റയ്ക്ക് കഴിയാന്‍ വിധിക്കപ്പെട്ട ഫ്ളാവിയയെ ആനകള്‍ ഉള്ള മറ്റേതെങ്കിലും മൃഗശാലയിലേക്ക് മാറ്റണമെന്ന് മൃഗാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കൂട്ടുകൂടാന്‍ ആരുമില്ലാതെ കഴിഞ്ഞിരുന്ന ഫ്ളാവിയയുടെ ആരോഗ്യം ആറു മാസമായി തീരെ മോശമായിരുന്നു. ഒരാഴ്ച മുമ്പ് തീര്‍ത്തും അവശയായി തീര്‍ന്ന ആനയ്ക്ക് കിടന്നിടത്ത് നിന്ന എഴുന്നേല്ക്കാന് കഴിയുമായിരുന്നില്ല. തുടര്‍ന്ന് വെള്ളിയാഴ്ച ഫ്ളാവിയ ചരിഞ്ഞു. ലോകത്തിലെ ഏറ്റവും ദുഃഖിതയായ ആനയെന്നാണ് ഫ്ളാവിയ അറിയപ്പെട്ടിരുന്നത്.
Post Your Comments