KeralaLatest News

എസ്.എസ്.എല്‍.സി പരീക്ഷാസമയം മാറ്റണമെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം :  എസ്.എസ്.എല്‍.സി പരീക്ഷയുടെ സമയം മാറ്റണമെന്ന് ബാലാവകാശ കമ്മീഷന്‍. സംസ്ഥാനത്ത് കൊടും ചൂട് ആയതിനാല്‍ ഉച്ചയ്ക്ക് പുറത്തിറങ്ങരുതെന്ന ദുരന്തനിവാരണ കമ്മിറ്റിയുടെ അറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാറിനോട് ഇക്കാര്യം ആവശ്യപ്പെടുന്നതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പറഞ്ഞു. . കുട്ടികള്‍ ഉച്ചസമയത്ത് രണ്ട് മണിക്കൂറിലധികം ചൂട് സഹിക്കേണ്ടി വരുന്നത് പ്രയാസം സൃഷ്ടിക്കുമെന്നാണ് രക്ഷിതാക്കളും അധ്യാപകരും പറയുന്നത്.

11 മണി മുതല്‍ 3 മണി വരെ നിലവിലെ അന്തരീക്ഷ ചൂട് കൊള്ളരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തൊഴിലിടങ്ങളിലടക്കം സമയ ക്രമം നിശ്ചയിച്ചത്. എന്നാല്‍ കൊടും ചൂടത്ത് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാന്‍ പെടാപ്പാടിലാണ്. ഉച്ചക്ക് ഒന്നരക്ക് പരീക്ഷ തുടങ്ങും 3 ദിവസം മൂന്ന് മണിക്കൂറും ബാക്കി ദിനങ്ങളില്‍ രണ്ട് മണിക്കൂറുമാണ് പരീക്ഷ. പല സ്ഥലങ്ങളിലും സ്‌കൂള്‍ ബസ് ഉണ്ടാവില്ല. സ്‌കൂളില്‍ ഫാന്‍ പോലുമില്ല. ക്ലാസ് മുറിയിലാണെങ്കില്‍ കൊടും ചൂട്. ഈ മാനസികാവസ്ഥയില്‍ പരീക്ഷ എഴുതിയാല്‍ അത് കുട്ടിയുടെ ഗുണനിലവാരത്തെ ബാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button