കോലാപൂര്‍: ഭര്‍തൃമാതാവിന്റെ മരണം താങ്ങാനാവാതെ മരുമകള്‍ ജീവനൊടുക്കി. വീടിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് മരുമകള്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചത്. ഷുബാംഗി (49) യാണ് ഡീവനൊടുക്കിയത്. കാന്‍സറിനെ തുടര്‍ന്നാണ് ഇവരുടെ ഭര്‍തൃമാതാവ് മാലതി (70) മരണപ്പെടുന്നത്. കോലാപൂരിലെ ജുന രാജ്വാദ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള അപ്തെ നഗര്‍ റെസിഡന്‍ഷ്യല്‍ കോളനിയിലാണ് സംഭവം.
അന്വേഷണം നടത്തുമെന്ന് ജുന രാജ്വാദ പൊലീസ് സ്റ്റേഷന് അധികൃതര്‍ അറിയിച്ചു. രണ്ട് മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുടുംബാംഗങ്ങളെയും അയല്‍ക്കാരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments