ഡമാസ്‌ക്കസ്: 15 വയസുള്ളപ്പോള്‍ ഐഎസില്‍ ചേരാന്‍ ജന്മനാടായ ലണ്ടന്‍ വിട്ട് പോയ ഷമീമയുടെ കുട്ടി ഇനി ഒരിക്കലും അമ്മയുടെ നാട് കാണില്ല. പോരാട്ടവും ഭീകരവാദവും തൊട്ടു തീണ്ടാത്ത അവന്‍ യാത്രയായി. സിറിയയിലേക്ക് പോകരുതെന്ന് സര്‍ക്കാര്‍ നിരന്തരം ഓര്‍മപ്പെടുത്തിയിരുന്നിട്ടും ഐഎസില്‍ ചേരാന്‍ തീരുമാനിച്ച ഷമീമയെ നാട്ടില്‍ കാലുകുത്തിക്കില്ലെന്ന കര്‍ശന നിലപാട് ബ്രിട്ടണ്‍ തുടരുന്നതിനിടെയാണ് ഇവരുടെ കുഞ്ഞ് മരണത്തിനു കീഴടങ്ങിയത്.
രണ്ടുമക്കളുടെ മരണ ശേഷം മൂന്നാമതും ഗര്‍ഭിണിയായ ഷമീമ പ്രസവത്തിനായി ജന്മ നാട്ടിലേക്ക് പോകണം എന്ന ആഗ്രഹം ശക്തമായി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബ്രിട്ടണ്‍ ഇവരുടെയും പൗരത്വം റദ്ധാക്കി. തുടര്‍ന്ന് സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇവര്‍ മൂന്ന് ആഴ്ച മുന്‍പ് പ്രസവിക്കുകയായിരുന്നു. ഇവിടുത്തെ മോശം അവസ്ഥയില്‍ ന്യൂമോണിയ ബാധിച്ചാണ് കുഞ്ഞിന്റെ മരണം. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ അഭയാര്‍ഥി ക്യാമ്പിലായിരുന്നു ഷമീമയും കുഞ്ഞും ഉണ്ടായിരുന്നത്.
അതേസമയം കുട്ടിയുടെ മരണത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ദുഖം രേഖപ്പെടുത്തി. ഏതൊരു കുഞ്ഞിന്റെയും മരണം ദുഖകരമാണ്. അതുകൊണ്ടുതന്നെ കുട്ടിയുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും യുകെ സര്‍ക്കാര്‍ അറിയിച്ചു. സിറിയയിലേക്ക് പോകരുതെന്ന് സര്‍ക്കാര്‍ നിരന്തരം ഓര്‍മപ്പെടുത്തിയിരുന്നതാണ്. ആളുകളെ ഭീകരപ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാരിനു തുടര്‍ന്നേ മതിയാകു എന്നും യുകെ വക്താവ് പറഞ്ഞു.
2015 ല്‍ ആണ് ഷമീമയും രണ്ട് സുഹൃത്തുക്കളും ഐഎസില്‍ ചേരാന്‍ ലണ്ടന്‍ വിട്ടത്. ഡച്ചുകാരനായ ഐഎസ് പോരാളി യാഗോ റീഡിക്കാണ് ഷമീമയുടെ ഭര്‍ത്താവ്. ഇയാള്‍ ഇപ്പോള്‍ സിറിയയിലെ ജയിലിലാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഷമീമ എസ്ഡിഎഫിന്റെ അഭയാര്‍ഥി ക്യാമ്പിലെത്തി. കുട്ടിക്ക് ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് കുട്ടി മരണപ്പെട്ടത്.
15 കാരിയായ ഷമീമയെ 23 കാരനായ റീഡിക്ക് ഇവര്‍ ഐ എസില്‍ ചേര്‍ന്ന അതെ വര്‍ഷം തന്നെയാണ് വിവാഹം കഴിച്ചത്. അയാള്‍ക്ക് അപ്പോള്‍ 23 വയസായിരുന്നു പ്രായം. റീഡക്ക് ഇപ്പോള്‍ ഭീകരസംഘടനയെ തള്ളിപ്പറയുകയാണ്. ഭാര്യക്കും മകനും ഒപ്പം സമാധാനമായി ജീവിക്കാനാണ് തനിക്ക് താല്‍പര്യമെന്നും റീഡക്ക് പറഞ്ഞിരുന്നു.
Post Your Comments