ന്യൂഡല്‍ഹി•കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കനത്ത തിരിച്ചടിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബീഹാറില്‍ നിന്നുള്ള ജനറല്‍സെക്രട്ടറിയുമായ ഡോ. ബിനോദ് ശര്‍മ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. പാകിസ്ഥാനിലെ ബാലാകോട്ടിലെ ജെയ്ഷെ മൊഹമ്മദ് ഭീകര ക്യാംപുകള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് തെളിവ് ചോദിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി.
വ്യോമസേന നടത്തിയ ആക്രമണത്തിന്റെ തെളിവ് ചോദിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നടപടി നാണം കെട്ടതാണെന്നാണ് ബിനോദ് ശര്‍മ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിച്ച രാജിക്കത്തില്‍ വിശേഷിപ്പിക്കുന്നത്.
‘പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വികാരം നേരത്തെ കത്തിലൂടെയും ഇ-മെയിലിലൂടെയും താങ്കളെ അറിയിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്, പക്ഷേ നിങ്ങള്‍ അത് അവഗണിക്കുകയായിരുന്നു. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം രാജ്യം മുഴുവന്‍ ദുഖിതരും നിരാശരുമായിരുന്നു. അതിനുശേഷം, പാകിസ്ഥാനിലെ ബാലാകോട്ടിലെ ഭീകര ക്യാമ്പിന് നേരെ ഇന്ത്യന്‍ വ്യോമസേന ശക്തമായ നടപടി സ്വീകരിച്ചു, നൂറുകണക്കിന് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ന്, സൈന്യത്തിന്റെ ധീരതയില്‍ രാജ്യം അഭിമാനിക്കുകയാണ്. എന്നിരുന്നാലും, വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുകയും കൊല്ലപ്പെട്ട ഭീകരരുടെ എന്നാവും ചോദിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നടപടി നാണംകെട്ടതും ബാലിശവുമാണ്’ – രാഹുല്‍ ഗാന്ധിയ്ക്കുള്ള രാജിക്കത്തില്‍ കോണ്‍ഗ്രസ് നേതാവ് ഇങ്ങനെ എഴുതി.
‘കോണ്‍ഗ്രസ് നേതാക്കളുടെ നടപടി സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്നതും ഭീകരരുടെ ആത്മവീര്യം വര്‍ധിപ്പിക്കുന്നതുമാണ്. ഇന്ന്, കോണ്‍ഗ്രസുകാരെ പാകിസ്ഥാനി ഏജന്റുമാരായാണ് ജനം കാണുന്നത്. ഇപ്പോള്‍, എനിക്ക് കോണ്‍ഗ്രസ് നേതാവെന്ന് പറയാന്‍ പോലും ലജ്ജ തോന്നുന്നു. എനിക്ക് പാര്‍ട്ടിയെക്കാള്‍ വലുത് രാജ്യമാണ്’- ബിനോദ് ശര്‍മ പറയുന്നു.
Post Your Comments