കൊൽക്കത്ത: ആയിരം കിലോ സ്‌ഫോടക വസ്തുക്കളുമായി സ്‌ഫോടക വസ്തുക്കളുമായി മിനി ലോറി പിടികൂടി. കൊല്‍ക്കത്തയ്ക്ക് സമീപം ചിത്ത്പൂരിലെ താല പാലത്തില്‍വച്ചാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒഡീഷയില്‍നിന്ന് നോര്‍ത്ത് 24 പര്‍ഗനാസിലേക്ക് വരികയായിരുന്നു മിനി ലോറി. 27 ചാക്കുകളിലായാണ് പൊട്ടാസ്യം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താലാ പാലത്തില്‍വെച്ച് പ്രത്യേകദൗത്യസംഘം വാഹനം തടഞ്ഞുനിര്‍ത്തി സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേരും ഒഡീഷ സ്വദേശികളാണ്. പിടിയിലായവരെ വിശദമായി ചോദ്യംചെയ്ത് വരികയാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments