സൗദി; പാർട്ട് ടൈം ജോലി സ്വദേശികൾക്ക് നൽകും; സൗദി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. മണിക്കൂര്‍ വേതന പാര്‍ട് ടൈം ജോലിയാണ് സൗദിയില്‍ സ്വദേശികള്‍ക്ക് അനുവദിക്കാന്‍ തൊഴില്‍ മന്ത്രാലയം നീക്കം ആരംഭിച്ചത്.
മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പുതിയ സംവിധാനത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. നിബന്ധനകള്‍ക്ക് വിധേയമായി തൊഴില്‍ മന്ത്രിയുടെ അംഗീകാരം ലഭിച്ചാല്‍ വിദേശികള്‍ക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം.
മാര്‍ച്ച് 19 വരെ തൊഴിലുടമകള്‍ക്കും തൊഴില്‍ രംഗത്തെ വിദഗ്ദര്‍ക്കും അഭിപ്രായം രേഖപ്പെടുത്താന്‍ മന്ത്രാലയം സമയം അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കുക, വിദേശി ജോലിക്കാരെ ആശ്രയിക്കുന്നത് കുറക്കുക എന്നിവയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
Post Your Comments