ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്‍പിയും സ്യതന്ത്രഇന്ത്യയുടെ അവിഭാജ്യഘടകവുമായ ബി.ആര്‍ അംബേദ്കറിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍.നീലം പ്രൊഡക്ഷന്റെ ഏറ്റവും പുതിയ സിനിമയാണ് ബി.ആര്‍ അംബേദ്ക്കര്‍ നൗ ആന്‍ഡ് ദെന്‍ എന്ന ജീവിത കഥ. ട്വിറ്ററിലൂടെയാണ് പാ രഞ്ജിത്ത് പുതിയ സിനിമ പ്രഖ്യാപിച്ചത്. മുംബൈ സ്വദേശിയായ ജ്യോതി നിഷയാണ് സിനിമ സംവിധാനം ചെയ്യുക.
Announcing @officialneelam next collaboration – with @jyotinisha for her directorual debut “B R Ambedkar Now and Then' – this film will make history! Very excited to work on this. Jai Bhim! pic.twitter.com/3JrnRMVRQ2
— pa.ranjith (@beemji) March 3, 2019
ക്രൗഡ്ഫണ്ടിലൂടെ നിര്‍മ്മിക്കുന്ന ചിത്രം ചരിത്രമാകുമെന്നും പാ രഞ്ജിത്ത് ട്വിറ്ററില്‍ കുറിച്ചു. വിഷ്‌ബെറി പ്ലാറ്റഫോമിലൂടെ അറുപത് ദിവസം കൊണ്ട് ഇരുപത് ലക്ഷം രൂപയാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ക്രൗഡ്ഫണ്ടിങ്ങായി പ്രതീക്ഷിക്കുന്നത്. സിനിമ നിര്‍മ്മാണത്തിന് സഹായം ചെയ്ത പാ രഞ്ജിത്തിനോട് നന്ദി പറഞ്ഞ് സംവിധായക ജ്യോതിനിഷയും ട്വിറ്ററിലൂടെ രംഗത്ത് വന്നിട്ടുണ്ട്.
‘ആരാണ് അംബേദ്ക്കറെ കൈവശപ്പെടുത്തുന്നതെന്നും, എന്തായിരിക്കാം കാരണം? എന്ത് കൊണ്ട് ഇപ്പോള്‍’; എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാകും സിനിമയെന്നും സംവിധായിക പറയുന്നു. മുംബൈ ആസ്ഥാനമായി സ്വതന്ത്ര ഫോട്ടോഗ്രഫറായി ജോലി ചെയ്യുന്ന പൂജ ജൈനായിരിക്കും സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുക. ഉട്താ പഞ്ചാബ്, കപ്പൂര്‍ ആന്റ് സണ്‍സ് എന്നീ സിനിമകളില്‍ പ്രവര്‍ത്തിച്ച സിങ്ക് സൗണ്ട് റെക്കോര്‍ഡിസ്റ്റ് അനുരൂപ് കുക്‌റെജയായിരിക്കും ഈ സിനിമയുടെയും സൗണ്ട് ഡിസൈനര്‍. ‘അട്ടക്കത്തി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാ. രഞ്ജിത്ത് രജനികാന്ത് നായകനായ ‘കബാലി’, ‘കാല’ എന്നീ ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. ഒരേ സമയം പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടിയ ‘പരിയേറും പെരുമാര്‍’ എന്ന ചിത്രം നിര്‍മ്മിച്ചതും രഞ്ജിത്ത് ആയിരുന്നു.
Post Your Comments