ഗാസിയാബാദ് : ബാലാക്കോട്ടില്‍ ഇന്ത്യ പാകിസ്ഥാന് എതിരെ നടത്തിയ വ്യോമാക്രമണത്തിന് തെളിവ് ചോദിച്ചവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരക്കാര്‍ പാക്കിസ്ഥാനെ പ്രീണിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നു ഗാസിയബാദില്‍ നടന്ന റാലിയില്‍ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം സ്ഥരീകരിച്ച് ആദ്യം ട്വീറ്റ് ചെയ്തത് പാക്കിസ്ഥാനാണ്. കേന്ദ്ര സര്‍ക്കാരിന് ആക്രമണത്തിന്റെ യാതൊരു ബഹുമതിയും ആവശ്യമില്ല. 130 കോടി ജനങ്ങളാണ് തന്റെ തെളിവെന്നു പ്രധാനമന്ത്രി പറഞ്ഞു
പ്രതിപക്ഷത്തിനു പുറമെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച രണ്ടു ജവാന്മാരുടെ കുടുംബവും വ്യോമാക്രണത്തിനു തെളിവുകള്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 2008-ല്‍ മുംബൈ ഭീകരാക്രമണത്തിനു ശേഷം നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പുല്‍വാമയ്ക്കു ശേഷം താനും അതുപോലെ ചെയ്യാന്‍ ആയിരുന്നെങ്കില്‍ ജനങ്ങള്‍ എന്തിനാണ് തന്നെ തിരഞ്ഞെടുത്തതെന്നു മോദി ചോദിച്ചു
രാജ്യത്തിന്റെ ഐക്യ അന്തരീക്ഷം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് വെള്ളിയാഴ്ച കാന്‍പുരില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments