Health & Fitness

ഏറ്റവും അപകടകരം ഈ കാന്‍സര്‍ : പുരുഷന്‍മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കുക

പല വിധത്തിലാണ് ക്യാന്‍സര്‍ നമ്മുടെ ജീവിതത്തെ താറുമാറാക്കുന്നത്. ഇത് പല അവയവങ്ങളേയും ബാധിക്കാം പലപ്പോഴും ശാരീരികമായും മാനസികമായും തളര്‍ത്തുന്നു ക്യാന്‍സര്‍. കൃത്യമായ രോഗനിര്‍ണയം നടത്താന്‍ കഴിയാത്തതാണ് പലപ്പോഴും ക്യാന്‍സര്‍ ഭീകരാവസ്ഥയിലേക്ക് എത്തുന്നതിന് കാരണം.അത്രക്ക് ഭീകരമായ അവസ്ഥയാണ് ക്യാന്‍സര്‍ ഉണ്ടാക്കുന്നത്.

ഇതില്‍ തന്നെ ഏറ്റവും ഗുരുതരമായി കണക്കാക്കുന്നതാണ് വായിലെ ക്യാന്‍സര്‍. വായിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ നിരവധി കാണിച്ച് തരുമെങ്കിലും പലപ്പോഴും അതിനെ അവഗണിയ്ക്കുന്നവരാണ് പകുതിയിലധികം പേരും.ക്യാന്‍സര്‍ തുടക്കത്തിലേ ലക്ഷണങ്ങള്‍ പലത് കാണിയ്ക്കുമെങ്കിലും അതിനെ വേണ്ട രീതിയില്‍ ശ്രദ്ധിക്കാത്തത് അവസ്ഥ ഗുരുതരമാക്കുന്നു.വായിലെ ക്യാന്‍സര്‍ ഇത്തരത്തില്‍ വളരെ വൈകി മാത്രം ലക്ഷണങ്ങള്‍ കാണിക്കുന്ന ഒന്നാണ്.

ചുണ്ടിലും വായിലും വ്രണങ്ങള്‍ കാണപ്പെടുന്നതാണ് ഇതിന്‌ടെ പ്രധാന ലക്ഷണം. വിറ്റാമിന്‍ കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നം എന്ന് പറഞ്ഞ് തള്ളിക്കളയുമ്പോള്‍ പലപ്പോഴും ക്യാന്‍സറിന്റെ ആദ്യ ലക്ഷണങ്ങളില്‍ പെടുന്നവയാണ് ഇത് എന്നതാണ് സത്യംരോഗനിര്‍ണയം നടത്തിയാല്‍ പെട്ടെന്ന് തന്നെ ചികിത്സിച്ച് മാറ്റാവുന്ന ഒന്നാണ് മൗത്ത് ക്യാന്‍സര്‍. പുകവലി, മദ്യപാനം തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. കൂടുതല്‍ മധുരം കഴിക്കുമ്പോള്‍ അത് പലപ്പോഴും മൗത്ത് ക്യാന്‍സര്‍ എന്ന അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.അതുപോലെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാതെ തന്നെ ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം.ഭക്ഷണം ചവക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴും ശ്രദ്ധിക്കുക. ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനുമുള്ള ബുദ്ധിമുട്ടാണ് മറ്റൊന്ന്പലപ്പോഴും മരണത്തിലേക്ക് തന്നെ നമ്മളെ എത്തിക്കുന്നതിന് ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button