
കൊച്ചി: യുവാവിനെ റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെണ്ണല ചക്കരപ്പറമ്ബ് സ്വദേശി ജിബിന്‍ ടി വര്‍ഗ്ഗീസ് ആണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെ പാലച്ചുവട് ജംഗ്ഷനിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
പുലര്‍ച്ചെ നാലരയോടെ സമീപവാസികളാണ് റോഡരികില്‍ ജിബിന്‍റെ മൃതശരീരം കണ്ടെത്തുന്നത്. തലയില്‍ മുറിവ് ഏറ്റതായി പരിശോധന ഫലം.
രാത്രി ഒരുമണിയോടെ ഒരു ഫോണ്‍ കോള്‍ വരികയും തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്കൂട്ടറുമായി ജിബിന്‍ പുറത്തേക്ക് പോകുകയുമായിരുന്നെന്ന് കുടുംബം പൊലീസിന് മൊഴി നല്‍കി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments